ചാരുംമൂട് : അജ്ഞാത വാഹനം ഇടിച്ച് കാല്‍നടയാത്രക്കാരനായ വയോധികന് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം വൈകീട്ട് 4.30 ഓടെ ചുനക്കര പത്തിശ്ശേരില്‍ ക്ഷേത്രത്തിനു സമീപം വെച്ചായിരുന്നു അപകടം. ചുനക്കര തെക്ക് കൊയ്പ്പള്ളി ഹൗസില്‍ ശിവന്‍കുട്ടി (79) യാണ് മരിച്ചത്. റോഡരികിലൂടെ നടന്നു പോകുകയായിരുന്ന ശിവന്‍കുട്ടിയെ അമിത വേഗതയിലെത്തിയ വാഹനം ഇടിച്ചിടുകയായിരുന്നു.
അമിത വേഗതയില്‍ വന്ന ടെമ്പോയാണ് അപകടമുണ്ടാക്കിയതെന്നാണ് വിവരം. ഇടിച്ച ശേഷം വാഹനം നിര്‍ത്താതെ ഓടിച്ചു പോകുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ് റോഡില്‍ കിടന്ന ശിവന്‍കുട്ടിയെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.ഭാര്യ: ജാനകി. മക്കള്‍ : ഷാജി, ഷാനിത, ഷിബു.