അജ്ഞാത വാഹനം ഇടിച്ച്‌ കാല്‍നടയാത്രക്കാരനായ വയോധികന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ചാരുംമൂട് : അജ്ഞാത വാഹനം ഇടിച്ച്‌ കാല്‍നടയാത്രക്കാരനായ വയോധികന് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം വൈകീട്ട് 4.30 ഓടെ ചുനക്കര പത്തിശ്ശേരില്‍ ക്ഷേത്രത്തിനു സമീപം വെച്ചായിരുന്നു അപകടം. ചുനക്കര തെക്ക് കൊയ്പ്പള്ളി ഹൗസില്‍ ശിവന്‍കുട്ടി (79) യാണ് മരിച്ചത്. റോഡരികിലൂടെ നടന്നു പോകുകയായിരുന്ന ശിവന്‍കുട്ടിയെ അമിത വേഗതയിലെത്തിയ വാഹനം ഇടിച്ചിടുകയായിരുന്നു.

അമിത വേഗതയില്‍ വന്ന ടെമ്പോയാണ് അപകടമുണ്ടാക്കിയതെന്നാണ് വിവരം. ഇടിച്ച ശേഷം വാഹനം നിര്‍ത്താതെ ഓടിച്ചു പോകുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ് റോഡില്‍ കിടന്ന ശിവന്‍കുട്ടിയെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.ഭാര്യ: ജാനകി. മക്കള്‍ : ഷാജി, ഷാനിത, ഷിബു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്നും വൈദ്യുതി മുടങ്ങാൻ സാധ്യത ; വൈകുന്നേരം 7നും 12നും ഇടയില്‍ ഭാഗിക നിയന്ത്രണം

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. 15...

കാന്തപുരത്തിന് യാഥാസ്ഥിതിക കാഴ്ചപ്പാട് ; വ്യത്യസ്‌ത കാഴ്ചപ്പാട് സമൂഹത്തിനുണ്ട് ; മന്ത്രി ഷിബു ബേബി...

0
കൊല്ലം: കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പരാമർശത്തോട് പ്രതികരിച്ച് മന്ത്രി ഷിബു...

പൊതുപദവികളിൽ 25 വർഷം പൂർത്തിയാക്കി മോദി ; രാജ്യവ്യാപക ക്യാമ്പയിനുമായി ബി ജെ പി

0
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുപദവികളിൽ കാൽ നൂറ്റാണ്ട് പൂർത്തിയാക്കുന്നതിന്റെ...

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയെ തള്ളി എം എ ബേബി

0
തിരുവനന്തപുരം: സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നടക്കമുള്ള കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയെ തള്ളി...