വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു ; പൊതുമേഖലാ സ്ഥാപനത്തിന്റെ മുൻ ഉന്നത ഉദ്യോഗസ്ഥൻ ഒളിവിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വീട്ടുജോലിക്ക് എത്തിയ ഒ‍‍ഡീഷ സ്വദേശിയായ ആദിവാസി യുവതിയെ(23) ലൈംഗികമായി പീഡിപ്പിച്ച വീട്ടുടമയ്ക്കായി പോലീസ് അന്വേഷണം. വൈറ്റില സിൽവർ സാൻഡ് ദ്വീപിലെ താമസക്കാരനും പൊതുമേഖലാ സ്ഥാപനത്തിന്റെ മുൻ ഉന്നത ഉദ്യോഗസ്ഥനുമായ കെ.ശിവപ്രസാദിന് (75) എതിരെയാണു മരട് പോലീസ് കേസെടുത്തത്. 15ന് ആയിരുന്നു സംഭവം. 17നു തന്നെ എഫ്ഐആർ റജിസ്റ്റർ ചെയ്തെങ്കിലും ഒളിവിൽ പോയ പ്രതിയെ കണ്ടെത്താനായിട്ടില്ല. മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ച പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്നു പോലീസ് പറയുന്നു. 15ന് രാവിലെ ഭാര്യ പുറത്തു പോയ സമയത്തു പ്രതി ജൂസിൽ ലഹരിപദാർഥം കലർത്തി നൽകിയ ശേഷം കടന്നു പിടിച്ചു എന്നായിരുന്നു യുവതിയുടെ ആദ്യ മൊഴി. തന്റെ ബോധം മറഞ്ഞതിനാൽ തുടർന്നു നടന്നതൊന്നും അറിയില്ലെന്നും ഇവർ പോലീസിനോടു പറഞ്ഞു. ഇതിനാൽ, സ്ത്രീയുടെ മാന്യത ലംഘിച്ചതിനും ക്രിമിനൽ ബലപ്രയോഗത്തിനുമാണ് ആദ്യം എഫ്ഐആർ റജിസ്റ്റർ ചെയ്തത്. എന്നാൽ, തുടർന്നു നടത്തിയ വൈദ്യ പരിശോധനയുടെ റിപ്പോർട്ടും ഡോക്ടറുടെ സാക്ഷ്യവും പീഡനം നടന്നതു സ്ഥിരീകരിച്ചു. ഇതോടെ പീഡനക്കുറ്റം ചുമത്താൻ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.

സംഭവത്തിന്റെ പിറ്റേന്നു രാവിലെ യുവതിയെ വീട്ടിൽ തനിച്ചാക്കി പ്രതിയും കുടുംബവും തീർഥയാത്ര പോയിരുന്നു. ഈ സമയത്തു, യുവതി നഗരത്തിൽ വീട്ടുജോലി ചെയ്യുന്ന ബന്ധു വഴി അതിഥിത്തൊഴിലാളികൾക്കു വേണ്ടിയുള്ള സാമൂഹിക സംഘടനയെ (സെന്റർ ഫോർ മൈഗ്രേഷൻ ആൻഡ് ഇൻക്ലൂസീവ് ഡവലപ്മെന്റ്– സിഎംഐഡി) സംഭവം അറിയിച്ചു. ഇവർ വിവരം നൽകിയതോടെ പോലീസ് എത്തിയാണു യുവതിയെ വീട്ടിൽ നിന്നു രക്ഷപ്പെടുത്തിയത്. യുവതിയുടെ ആദ്യ മൊഴി മുഖവിലയ്ക്കെടുക്കാതെ പൊലീസ് നടത്തിയ പരിശോധനയും തുടരന്വേഷണവുമാണു സംഭവം പുറത്തുകൊണ്ടു വന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...