തിരുവനന്തപുരം : തിരുവനന്തപുരം പോത്തൻകോട് പ്രഭാതസവാരിക്കിടെ കാറിടിച്ച് വയോധികൻ മരിച്ചു. പൊയ്‌കവിള സ്വദേശി സൈമൺ (66) മരിച്ചത്. കാട്ടായിക്കോണത്തിന് സമീപം ഒരുവാമൂലയിലായിരുന്നു അപകടം. ഇന്ന് രാവിലെ ഏഴരമണിയോടെ ആയിരുന്നു അപകടം. അമിതവേഗത്തിലെത്തിയ കാർ സൈമണെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിച്ച ശേഷം കാർ നിർത്താതെ പോയി. സൈമൺ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. പോത്തൻകോട് പോലീസ് സംഭവത്തിൽ കേസെടുത്തു.
പ്രഭാതസവാരിക്കിടെ കാറിടിച്ച് വയോധികൻ മരിച്ചു
RECENT NEWS
Advertisment