സം​സ്ഥാ​ന​ത്ത്​ പിഎം ശ്രീ വഴി ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ​ന​യം ന​ട​പ്പാ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ സ​മ്മ​ർ​ദം

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: പി.​എം ശ്രീ ​പ​ദ്ധ​തി വ​ഴി ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ​ന​യം (എ​ൻ.​ഇ.​പി) സം​സ്ഥാ​ന​ത്ത്​ ന​ട​പ്പാ​ക്കാ​ൻ ക​ള​മൊ​രു​ക്കു​ന്ന​തി​ന്​ പി​ന്നി​ൽ ഉ​ദ്യോ​ഗ​സ്ഥ സ​മ്മ​ർ​ദം. 2022ൽ ​തു​ട​ക്ക​മി​ട്ട പി.​എം ശ്രീ ​പ​ദ്ധ​തി മാ​ന​ദ​ണ്ഡ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത​താ​യ​തി​നാ​ൽ കേ​ര​ളം വി​ട്ടു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൻറെ​യും സ​മ​ഗ്ര ശി​ക്ഷ കേ​ര​ള​ത്തി​ൻറെ​യും (എ​സ്.​എ​സ്.​കെ) ത​ല​പ്പ​ത്തു​ള്ള ചി​ല​ർ ചേ​ർ​ന്നാ​ണ്​ മ​നം​മാ​റ്റ​ത്തി​ലേ​ക്ക്​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നെ എ​ത്തി​ച്ച​ത്. പി.​എം ശ്രീ​യി​ൽ ഒ​പ്പി​ടാ​ത്ത​തി​ൻറെ ​പേ​രി​ൽ സ​മ​ഗ്ര ശി​ക്ഷ അ​ഭി​യാ​ൻ പ​ദ്ധ​തി​യി​ൽ ല​ഭി​ക്കേ​ണ്ട തു​ക കേ​ന്ദ്രം ത​ട​ഞ്ഞ​ത്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ഉ​ദ്യോ​ഗ​സ്ഥ സ​മ്മ​ർ​ദം. ത​മി​ഴ്​​നാ​ട്, പ​ശ്​​ചി​മ ബം​ഗാ​ൾ ഉ​ൾ​പ്പെ​ടെ പ​ദ്ധ​തി​യി​ൽ​നി​ന്ന്​ മാ​റി​നി​ൽ​ക്കു​ക​യും ഫ​ണ്ട്​ ത​ട​യു​ന്ന​തി​നെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ഈ ​വ​ഴി തേ​ടാ​തെ കേ​ര​ളം എ​തി​ർ​ത്ത ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ​ന​യം സം​സ്​​ഥാ​ന​ത്താ​കെ ന​ട​പ്പാ​ക്കാ​ൻ വ​ഴി​വെ​ക്കു​ന്ന രീ​തി​യി​ൽ പി.​എം ശ്രീ​യി​ൽ ഒ​പ്പി​ടാ​ൻ ഫ​യ​ലൊ​രു​ക്കു​ക​യാ​യി​രു​ന്നു ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ. പി.​എം ശ്രീ ​പ​ദ്ധ​തി​ക്ക്​ പോ​ലും 60 ശ​ത​മാ​നം തു​ക കേ​ന്ദ്രം മു​ട​ക്കു​മ്പോ​ൾ 40 ശ​ത​മാ​നം സം​സ്​​ഥാ​ന വി​ഹി​തം ചേ​ർ​ക്ക​ണം. എ​സ്.​എ​സ്.​കെ വ​ഴി​യു​ള്ള പ​ദ്ധ​തി​ക​ളു​ടെ 40 ശ​ത​മാ​ന​വും സം​സ്ഥാ​ന സ​ർ​ക്കാ​റാ​ണ്​ വ​ഹി​ക്കേ​ണ്ട​ത്. ഇ​തെ​ല്ലാം മ​റ​ച്ചു​വെ​ച്ചാ​ണ്​ കോ​ടി​ക​ളു​ടെ കേ​ന്ദ്ര ഫ​ണ്ട്​ ന​ഷ്​​ട​പ്പെ​ടു​മെ​ന്ന വാ​ദം നി​ര​ത്തി പി.​എം ശ്രീ​യി​ൽ ഒ​പ്പി​ടാ​ൻ ക​ള​മൊ​രു​ക്കു​ന്ന​ത്​​. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ കാ​വി​വ​ത്​​ക​രി​ക്കാ​നു​ള്ള ല​ക്ഷ്യ​ത്തോ​ടെ 2020ൽ ​കേ​ന്ദ്രം ത​യാ​റാ​ക്കി​യ എ​ൻ.​ഇ.​പി​ക്കെ​തി​രെ ശ​ക്ത​മാ​യ നി​ല​പാ​ടെ​ടു​ത്ത സം​സ്ഥാ​ന​ങ്ങ​ളി​ലൊ​ന്നാ​ണ്​ കേ​ര​ളം.

സി.​പി.​എ​മ്മും എ​ൽ.​ഡി.​എ​ഫും എ​ൻ.​ഇ.​പി​ക്കെ​തി​രെ നി​ല​പാ​ട്​ വ്യ​ക്​​ത​മാ​ക്കി​യി​ട്ടും ഉ​ദ്യോ​ഗ​സ്ഥ നീ​ക്ക​ത്തി​ന്​ ത​ട​യി​ട്ടി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.സം​സ്ഥാ​നം എ​ൻ.​ഇ.​പി പൂ​ർ​ണാ​ർ​ഥ​ത്തി​ൽ ന​ട​പ്പാ​ക്ക​ണ​മെ​ന്ന​ത്​ പി.​എം ശ്രീ ​മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ പ്ര​ധാ​ന​മാ​ണ്. സ്കൂ​ളു​ക​ളു​ടെ പേ​ര്​ പി.​എം ശ്രീ​ക്ക്​ അ​നു​സൃ​ത​മാ​യി മാ​റ്റി​യാ​ൽ പി​ന്നീ​ട് മാ​റ്റാ​ൻ പാ​ടി​ല്ലെ​ന്നും വ്യ​വ​സ്ഥ​യു​മു​ണ്ട്. സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലേ​ക്ക്​ ആ​ർ.​എ​സ്.​എ​സ്​ അ​നു​കൂ​ല എ​ൻ.​ജി.​ഒ​ക​ൾ​ക്ക്​ ഉ​ൾ​പ്പെ​ടെ വ​ഴി തു​റ​ക്കു​ന്ന രീ​തി​യി​ലാ​ണ്​ പി.​എം ശ്രീ ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ. പി.​എം ശ്രീ ​സ്കൂ​ളു​ക​ളു​ടെ വി​ക​സ​ന​ത്തി​ന്​ എ​ൻ.​ജി.​ഒ സ​ഹാ​യം ഉ​പ​യോ​ഗി​ക്കാ​മെ​ന്ന മാ​ന​ദ​ണ്ഡം പ​ദ്ധ​തി​യി​ലു​ണ്ട്​. പ​ദ്ധ​തി​യു​ടെ പേ​രി​ൽ ക​മ്പ​നി​ക​ളു​ടെ സി.​എ​സ്.​ആ​ർ ഫ​ണ്ട്​ എ​ൻ.​ജി.​ഒ​ക​ൾ​ക്ക്​ കൈ​ക്ക​ലാ​ക്കാ​നു​ള്ള ഗൂ​ഢ​ല​ക്ഷ്യ​മാ​ണ്​ ഇ​തി​ന്​ പി​റ​കി​ലെ​ന്നും​ വി​മ​ർ​ശ​ന​മു​ണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...

തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി

0
തൃശ്ശൂർ: തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപറമ്പിൽ ഷാജിയുടെ...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....