കോന്നി : വകയാർ കൊല്ലൻപടിയിൽ ഓടക്ക് മുകളിലൂടെ നടന്ന വൃദ്ധന് സ്‌ലാബ് തെന്നി നീങ്ങി ഓടയിൽ വീണ് പരിക്കേറ്റു. കൊല്ലൻപടി മണിമല തെക്കേതിൽ എം ആർ മുരളി (73)ക്കാണ് പരിക്കേറ്റത്. ഓടക്ക് ഉള്ളിൽ കാലുകൾ കുടുങ്ങി പോയ മുരളിയെ ഏറെ പണിപെട്ടാണ് നാട്ടുകാർ പുറത്തെടുത്തത്. കാലിന് പരിക്കേറ്റ മുരളിയെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായി സ്ഥാപിച്ച ഓടക്ക് മുകളിലെ സ്‌ലാബുകൾ ഈ ഭാഗത്ത് പലയിടങ്ങളിലും അപകടക്കെണികളായി മാറുകയാണ്. സ്‌ലാബുകൾ പലയിടത്തും ഇളകിയും ഓടയിലേക്ക് ഇറങ്ങിയും കിടക്കുന്നത് നാട്ടുകാർക്ക് വലിയ ഭീഷണിയാണ് വരുത്തി വെയ്ക്കുന്നത്. സ്‌ലാബ് ഒടിയുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. കൊല്ലൻപടി ജംഗ്ഷനിൽ ഉറന്നു നിൽക്കുന്ന സ്‌ലാബ് ഭൂ നിരപ്പിൽ ഉറപ്പിക്കാത്തത് മൂലം സ്ലാബിൽ വാഹനങ്ങളുടെ അടിഭാഗം തട്ടി നിരവധി വാഹനങ്ങൾക്ക് തകരാർ സംഭവിച്ചിട്ടുണ്ട്. പലയിടത്തും ഓടയിൽ മഴക്കാലത്ത് വെള്ളംകെട്ടി കിടക്കുന്നത് ദുർഗന്ധത്തിനും കൊതുക് വളരുന്നതിനും കാരണമാവുകയും ചെയ്യുന്നുണ്ട്. കാലങ്ങളായി ഈ വിഷയം നാട്ടുകാർ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും യാതൊരു നടപടികളും ഉണ്ടായിട്ടില്ല.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1