ലയൺസ് ഡിസ്ട്രിക്ട് 318 ബി ; 2025- 2026 വർഷത്തെ ഗവർണർ ആയി വിന്നി ഫിലിപ്പ് തെരഞ്ഞെടുക്കപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

എടത്വാ ടൗൺ : കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് ഡിസ്ട്രിക്ട് 318 ബി യുടെ 2025 – 2026 വർഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഗവർണറായി വിന്നി ഫിലിപ്പിനെയും ഒന്നാം വൈസ് ഗവർണർ ജേക്കബ് ജോസഫിനെയും രണ്ടാം വൈസ് ഗവർണറായി മാർട്ടിൻ ഫ്രാൻസിസിനെയും തെരഞ്ഞെടുത്തു. 21-ാംമത് ഡിസ്ട്രിക്ട് 318ബി കൺവൻഷനിൽ വെച്ചാണ് ബാലറ്റ് സമ്പ്രദായത്തിൽ ഇവർ തെരഞ്ഞെടുക്കപ്പെട്ടത്. ഗവർണർ ആയി തെരഞ്ഞെടുക്കപ്പെട്ട വിന്നി ഫിലിപ്പ് 2004ൽ ആണ് അടൂർ ലയൺസ് ക്ലബ് അംഗമാകുന്നത്. ഫസ്റ്റ് വിഡിജി ജേക്കബ്‌ ജോസഫ് 1989 ൽ ആണ് കോട്ടയം ഗാന്ധിനഗർ ലയൺസ് ക്ലബ് അംഗമാകുന്നത്.

സെക്കന്റ് വിഡിജി ആയി തെരെഞ്ഞെടുക്കപ്പെട്ട മാർട്ടിൻ ഫ്രാൻസിസ് 2008 ൽ ആണ് പന്തളം കിംഗ്സ് ലയൺസ് ക്ലബ് അംഗമാകുന്നത്. 120 ക്ലബുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 304 പേർക്ക് ആയിരുന്നു വോട്ടവകാശം. സുരേഷ് ജോസഫ് ചെയർമാൻ ആയ ഇലക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആണ് കുറ്റമറ്റ നിലയിൽ ഉള്ള തെരഞ്ഞെടുപ്പ് നടന്നത്. പൂർവ്വാധികം സൗഹാര്‍ദ്ദപരമായി തെരഞ്ഞെടുപ്പിൽ പങ്കെടുത്ത എല്ലാവര്‍ക്കും ഗവർണർ ആർ വെങ്കിടാചലം, ക്യാബിനറ്റ് സെക്രട്ടറി വി.കെ സജീവ്, ട്രഷറാർ സുരേഷ് ജയിംസ് വഞ്ചിപ്പാലം എന്നിവർ നന്ദി അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസിനെ ഭീഷണിപ്പെടുത്തിയ കേസ് ; അര്‍ജുന്‍ ആയങ്കിയുടെ രണ്ട് കൂട്ടാളികളെ കസ്റ്റഡിയിലെടുത്തു

0
കൊച്ചി: പോലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിയുന്ന അര്‍ജുന്‍ ആയങ്കിയുടെ രണ്ട്...

പത്തനംതിട്ട ജില്ലയില്‍ ദേശീയ ലോക് അദാലത്ത് സെപ്റ്റംബര്‍ 12ന്

0
പത്തനംതിട്ട : സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റി, ജില്ല ലീഗല്‍ സര്‍വീസസ്...

‘രാഹുൽ ഗാന്ധിയെക്കൊണ്ട് നിരാഹാരം അവസാനിപ്പിക്കാനായിരുന്നു ആഗ്രഹം , പക്ഷേ നിരാശയായിരുന്നു ഫലം’ : സോനം...

0
ന്യൂഡൽഹി: തന്റെ 26 ദിവസം നീണ്ടുനിന്ന നിരാഹാര സമരം അവസാനിപ്പിക്കാൻ...

ആരോപണങ്ങൾ ഉയർന്ന 15 പരീക്ഷകളിൽ ക്രമക്കേട് നടന്നിട്ടില്ലെന്ന് പിഎസ്‌സി

0
തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേട് പരാതികളിൽ വിശദീകരണവുമായി പിഎസ്‌സി. ആരോപണങ്ങൾ ഉയർന്ന...