പത്തനംതിട്ട ജില്ലയില്‍ ദേശീയ ലോക് അദാലത്ത് സെപ്റ്റംബര്‍ 12ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റി, ജില്ല ലീഗല്‍ സര്‍വീസസ് അതോറിറ്റി, താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ ദേശീയ ലോക് അദാലത്ത് സെപ്റ്റംബര്‍ 12ന് നടത്തും. ജില്ല കോടതി സമുച്ചയത്തിലും തിരുവല്ല, റാന്നി, അടൂര്‍ കോടതി സമുച്ചയങ്ങളിലുമാണ് അദാലത്ത് നടക്കുക. വിവിധ പരാതികളാണ് അദാലത്തില്‍ പരിഗണിക്കപ്പെടുക. ജില്ലയിലെ വിവിധ ദേശസാല്‍കൃത ബാങ്കുകളുടെയും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ മറ്റ് ബാങ്കുകളുടെയും പരാതികള്‍, കോടതിയുടെ പരിഗണനയിലില്ലാത്ത വ്യക്തികളുടെ പരാതികള്‍, ജില്ല നിയമ സേവന അതോറിറ്റി മുമ്പാകെ നല്‍കിയ പരാതികള്‍ എന്നിവയും പരിഗണിക്കും.

താലൂക്ക് നിയമ സേവന കമ്മിറ്റികള്‍ മുമ്പാകെ നല്‍കിയ പരാതികള്‍, നിലവില്‍ കോടതിയില്‍ പരിഗണനയിലുള്ള സിവില്‍ കേസുകള്‍, ഒത്തുതീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകള്‍, മോട്ടോര്‍ വാഹന അപകട തര്‍ക്കപരിഹാര കേസുകള്‍, ബി.എ.സ്.എന്‍.എല്‍, വാട്ടര്‍ അതോറിറ്റി, വൈദ്യുതി ബോര്‍ഡ്, രജിസ്‌ട്രേഷന്‍ വകുപ്പ്, റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് മുമ്പാകെയുള്ള കേസുകള്‍, കുടുംബ കോടതിയില്‍ പരിഗണനയിലുള്ള കേസുകള്‍ എന്നിവയും പരിഗണിക്കുന്നവയില്‍ ഉള്‍പ്പെടുന്നു. വിവരങ്ങള്‍ക്ക് അതാത് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2220141.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടെലികോം കമ്പനികൾക്ക് നേട്ടം : മൊബൈൽ റേഡിയേഷൻ പരിധി ഇരട്ടിയാക്കി കേന്ദ്രം ; 5ജി...

0
ഡൽഹി : രാജ്യത്ത് മൊബൈൽ നെറ്റ്‌വർക്കുകൾക്കുള്ള ഇലക്ട്രോമാഗ്നറ്റിക് ഫീൽഡ് (EMF) അഥവാ...

റിട്ട: അറബിക് മുൻഷീസ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ വാർഷിക സമ്മേളനം സമാപിച്ചു

0
തിരുവനന്തപുരം : റിട്ടയേർഡ് അറബിക് മുൻഷീസ് അസോസിയേഷൻ (കെ.എ.എം.എ.ആർ) തിരുവനന്തപുരം ജില്ലാ...

അപേക്ഷയുമായി ഇനി മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ പോകേണ്ട ; 21 മുതൽ പൂർണമായും...

0
തിരുവനന്തപുരം : സെപ്റ്റംബർ 21-നുശേഷം മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിലേക്ക് അപേക്ഷയുമായി...

കോയമ്പത്തൂർ എംഡിഎംഎ വേട്ട ; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും

0
കോയമ്പത്തൂര്‍: കോയമ്പത്തൂർ എംഡിഎംഎ വേട്ടയിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാൻ പോലീസ്....