കോയമ്പത്തൂർ എംഡിഎംഎ വേട്ട ; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും

For full experience, Download our mobile application:
Get it on Google Play

കോയമ്പത്തൂര്‍: കോയമ്പത്തൂർ എംഡിഎംഎ വേട്ടയിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാൻ പോലീസ്. മലപ്പുറം ഡിവൈഎസ്‍പിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണ സംഘം രൂപീകരിക്കുക. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച ശേഷമായിരിക്കും പ്രതികൾക്കായി കസ്റ്റഡി അപേക്ഷ നൽകുക. കേരളത്തിലേക്ക് കടത്താനിരുന്ന 12 കിലോ എംഡിഎംഎയാണ് കഴിഞ്ഞ ദിവസം കോയമ്പത്തൂരിൽ നിന്നും പിടികൂടിയത്. മലപ്പുറം പന്തല്ലൂര്‍ സ്വദേശി മാമ്പ്രവളപ്പില്‍ ജാബിര്‍ അലി (32), വയനാട് മേപ്പടി സ്വദേശി കരിമ്പയില്‍ മുഹമ്മദ് സാലിഹ് (34), മലപ്പുറം ആനക്കയം സ്വദേശി ഷെയിം അക്ബര്‍(21) എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് പേരെയും റിമാന്‍ഡ് ചെയ്തിട്ടുണ്ട്. വിപണിയില്‍ പത്തുകോടി രൂപ വിലമതിക്കുന്ന ലഹരി മരുന്നാണ് ഇവരില്‍ നിന്നും പിടികൂടിയത്. ലഹരി വാഹനത്തിൽ സൂക്ഷിച്ച നിലയിലായിരുന്നു. നേരത്തെ എംഡിഎംഎ കേസുമായി ബന്ധപ്പെട്ട് മഞ്ചേരിയില്‍ ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു. പ്രസ്തുത കേസിന്റെ തുടരന്വേഷണത്തിലാണ് വന്‍ മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്.

മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ ഐപിഎസിന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിലെ മഞ്ചേരി ഇന്‍സ്‌പെക്ടര്‍ ടി.ജി ദിലീപ്, ജില്ലാ ഡാന്‍സാഫ് സ്‌ക്വാഡ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. അതിനിടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ 19 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശിനി പിടിയിലായി. ചെന്നൈ – മംഗലാപുരം എക്സ്പ്രസിൽ കടത്താൻ ശ്രമിച്ച കഞ്ചാവാണ് ജിആർപിയും ഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടിയത്. പശ്ചിമ ബംഗാൾ സ്വദേശി മിനോതിസർദാർ ആണ് പിടിയിലായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാറുടമകളിൽ നിന്നും കൈക്കൂലി ; എക്സൈസ് കമ്മീഷണർ അന്വേഷണ റിപ്പോർട്ട് കൈമാറി

0
കോട്ടയം: കോട്ടയത്തെ ബാർ ഉടമകളുമായി ബന്ധമുള്ള എക്സൈസ് ഉദ്യോഗസ്ഥരുടെ മാസപ്പടി ഇടപാടിൽ...

മെസ്സിയുടെ സന്ദർശനം : 33,000 പേർക്ക് ടിക്കറ്റ് കാശ് തിരിച്ചുകൊടുക്കും ; ബംഗാൾ മുഖ്യമന്ത്രി

0
കൊൽക്കത്ത : ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനത്തിനുവേണ്ടി ടിക്കറ്റെടുത്ത 33,000 പേർക്ക്...

സൗദിയിലെ ദമ്മാമിൽ ഇരുമ്പ് അവശിഷ്ടങ്ങൾക്ക് തീപിടിത്തം ; ആളപായമില്ല

0
റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിൽ ഇരുമ്പ് അവശിഷ്ടങ്ങളിൽ (സ്ക്രാപ്പ്) ഉണ്ടായ...

‘ഓപ്പറേഷൻ ശുദ്ധി’ : കള്ളുഷാപ്പിൽ കറികൾ പാകം ചെയ്യുന്നതിനു നിയന്ത്രണം ; പ്രത്യേക ലൈസൻസ്...

0
തൃപ്രയാർ(തൃശൂർ) : കള്ളുഷാപ്പിൽ കറികൾ പാകം ചെയ്യുന്നതിനു നിയന്ത്രണം വരുന്നു. എക്സൈസ്...