റിട്ട: അറബിക് മുൻഷീസ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ വാർഷിക സമ്മേളനം സമാപിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : റിട്ടയേർഡ് അറബിക് മുൻഷീസ് അസോസിയേഷൻ (കെ.എ.എം.എ.ആർ) തിരുവനന്തപുരം ജില്ലാ മൂന്നാം വാർഷിക സമ്മേളനം തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിന് സമീപമുള്ള എം.ഇ.എസ് ഹാളിൽ പാരിപ്പള്ളി ജൗഹരിയാ അറബിക് കോളേജ് പ്രിൻസിപ്പൽ ചന്ദനത്തോപ്പ് ഷിഹാബുദ്ദീൻ മൗലവി ഉദ്ഘാടനം ചെയ്തു. കെ.എ.എം.എ.ആർ തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ജെ.സുബൈർ അധ്യക്ഷത വഹിച്ചു. കേരള സർവകലാശാല അറബിക് വിഭാഗം മേധാവി ഡോ. ഇ.സുഹൈൽ മുഖ്യപ്രഭാഷണം നടത്തി. വിരമിച്ച മുതിർന്ന അധ്യാപകരായ അബ്ദുൽ ഖരീം, റുഖിയത്ത് ടീച്ചർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

കേരള അറബിക് മുൻഷീസ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം.മുനീർ കിളിമാനൂർ, കെ.എ.എം.എ.ആർ ജില്ലാ ജനറൽ സെക്രട്ടറി എസ്. സുബൈദ ടീച്ചർ, ട്രഷറർ എ.അലി മുഹമ്മദ്, തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എ.എ മജീദ്, ഷറഫുദ്ദീൻ മൗലവി, ജോയിൻ്റ് സെക്രട്ടറി അബ്ദുൽ റഷീദ്, ഡോ.സത്താർ, ഇസ്മായിൽ മൗലവി, വനിതാ ഫോറം ചെയർപേഴ്സൺ ആബിദ ടീച്ചർ വനിതാ ഫോറം കൺവീനർ മഹുവായിലത്ത് ടീച്ചർ, തുടങ്ങിയവർ പ്രസംഗിച്ചു. എ.മാഹില ടീച്ചർ ഖിറാഅത്ത് നടത്തി. കെ.എ.എം.എ ജില്ലാ സെക്രട്ടറി കിളിമാനൂർ എ.മുനീർ ലഹരിവിരുദ്ധ ബോധവൽക്കരണ സന്ദേശം നൽകി. ജില്ലാ ജനറൽ സെക്രട്ടറി എസ്.സുബൈദ ടീച്ചർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കെ.എ.എം.എ.ആർ തിരുവനന്തപുരം ജില്ലാ ഭാരവാഹികളായി ജെ.സുബൈർ (പ്രസിഡൻ്റ് ), എസ്.സുബൈദ ടീച്ചർ (ജനറൽ സെക്രട്ടറി), എ.അലി മുഹമ്മദ് (ട്രഷറർ), ആബിദ ടീച്ചർ, ഇസ്മായിൽ മൗലവി (വൈസ് പ്രസിഡന്റുമാർ), അബ്ദുൽ റഷീദ്, എ.ജലാലുദ്ദീൻ (ജോയിൻ്റ് സെക്രട്ടറിമാർ), എ.റുക്കിയത്ത് ടീച്ചർ (വനിതാ ഫോറം ചെയർപേഴ്സൺ), എം.മഹുവായിലത്ത് ടീച്ചർ (വനിതാ വിഭാഗം കൺവീനർ). എ.ഷറഫുദ്ദീൻ മൗലവി, എ.എം ഹനീഫ, എ.എ മജീദ് (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ ജില്ലാ വാർഷിക സമ്മേളനം പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൗദിയിലെ ദമ്മാമിൽ ഇരുമ്പ് അവശിഷ്ടങ്ങൾക്ക് തീപിടിത്തം ; ആളപായമില്ല

0
റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിൽ ഇരുമ്പ് അവശിഷ്ടങ്ങളിൽ (സ്ക്രാപ്പ്) ഉണ്ടായ...

‘ഓപ്പറേഷൻ ശുദ്ധി’ : കള്ളുഷാപ്പിൽ കറികൾ പാകം ചെയ്യുന്നതിനു നിയന്ത്രണം ; പ്രത്യേക ലൈസൻസ്...

0
തൃപ്രയാർ(തൃശൂർ) : കള്ളുഷാപ്പിൽ കറികൾ പാകം ചെയ്യുന്നതിനു നിയന്ത്രണം വരുന്നു. എക്സൈസ്...

ടെലികോം കമ്പനികൾക്ക് നേട്ടം : മൊബൈൽ റേഡിയേഷൻ പരിധി ഇരട്ടിയാക്കി കേന്ദ്രം ; 5ജി...

0
ഡൽഹി : രാജ്യത്ത് മൊബൈൽ നെറ്റ്‌വർക്കുകൾക്കുള്ള ഇലക്ട്രോമാഗ്നറ്റിക് ഫീൽഡ് (EMF) അഥവാ...

അപേക്ഷയുമായി ഇനി മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ പോകേണ്ട ; 21 മുതൽ പൂർണമായും...

0
തിരുവനന്തപുരം : സെപ്റ്റംബർ 21-നുശേഷം മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിലേക്ക് അപേക്ഷയുമായി...