അടിമാലി : ലോട്ടറി കടയുടെ മുന്നില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. ചെങ്കുളം സ്വദേശി ചങ്ങനാശേരില്‍ വീട്ടില്‍ ദേവസിക്കുട്ടിയെ (80) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സെന്‍ട്രല്‍ ജംഗ്ഷനില്‍ ലോട്ടറിക്കടയുടെ മുന്നിലായാണ് മൃതദേഹം കാണപ്പെട്ടത്.
വീട് വിട്ടിറങ്ങിയതായിരുന്നു ദേവസിക്കുട്ടി. പോസ്റ്റ് മോര്‍ട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. രാജാക്കാട് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ഇവര്‍ അറിയിച്ചതുപ്രകാരം എത്തിച്ചേര്‍ന്ന ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു. ,