പേരക്കുട്ടി ഓടിച്ച ഥാർ ഇടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ലഖ്നൌ: പേരക്കുട്ടി ഓടിച്ച ഥാർ ഇടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം. വീടിന് മുന്നിലാണ് അപകടമുണ്ടായത്. മുത്തശ്ശി വീടിന്റെ ഗേറ്റ് അടയ്ക്കുന്നതിനിടെ പിന്നിലേക്ക് പാഞ്ഞുവന്ന വാഹനത്തിനും മതിലിനും ഇടയിൽ പെട്ടുപോവുകയായിരുന്നു. ഉത്തർപ്രദേശിലെ ഫറൂഖാബാദിൽ 75 വയസ്സുകാരിയാണ് അപകടത്തിൽ മരിച്ചത്. സംഭവത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വീടിന്റെ മുറ്റത്ത് വാഹനം പാർക്ക് ചെയ്യാൻ പേരക്കുട്ടിയെ സഹായിക്കുകയായിരുന്നു വയോധിക. വാഹനം അകത്ത് കയറ്റിയ ശേഷം ഗേറ്റ് അടയ്ക്കാൻ തുടങ്ങിയപ്പോഴാണ് അപകടമുണ്ടായത്. മുറ്റത്തെ ചരിവിലൂടെ അതിവേഗം പിന്നിലേക്ക് ഉരുണ്ടുവന്ന വാഹനം ഗേറ്റ് തകർത്ത് വയോധികയെയും കൊണ്ട് റോഡിന് അപ്പുറത്തെ മതിലിൽ പോയി ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ വയോധിക സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അപകടം നടന്നയുടനെ കുടുംബാംഗങ്ങൾ ഓടിയെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വന്തം കുടുംബാംഗത്തിന്റെ കൈപ്പിഴ മൂലം നടന്ന അപകടമായതിനാൽ പോലീസിൽ പരാതി നൽകിയിട്ടില്ല എന്നാൽ വീഡിയോ വൈറലായതോടെ പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...