Monday, April 28, 2025 6:43 am

തൊട്ടിൽപാലത്തെ വയോധികയുടെ മരണം കൊലപാതകം ; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: തൊട്ടില്‍പാലത്തെ വയോധികയുടെ മരണം കൊലപാതകമാണെന്ന് പോലീസ്. തൊട്ടില്‍പ്പാലം പൂക്കാട് കണ്ടോത്തറമ്മല്‍ ഖദീജയെയാണ് (78) വീടിനകത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ നെഞ്ചിലേറ്റ ശക്തമായ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നു പുലര്‍ച്ചെ രണ്ട് മണിയോടെ ഖദീജയുടെ മകള്‍ അസ്മയുടെ കരച്ചില്‍ കേട്ടാണ് അയല്‍വാസികള്‍ ഓടിയെത്തിയത്. കിടപ്പുമുറിയില്‍ നിലത്ത് വായില്‍ നിന്നും മൂക്കില്‍ നിന്നും രക്തം പുറത്തു വന്ന നിലയില്‍ അനക്കമില്ലാതെ കിടക്കുകയായിരുന്നു.

നെഞ്ചിലേറ്റ ശക്തമായ ക്ഷതത്തെ തുടര്‍ന്ന് ഇരു ഭാഗത്തേയും വാരി എല്ലുകള്‍ ഒടിഞ്ഞുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. മാനസിക അസ്വാസ്ഥ്യമുള്ള പേര മകളുടെ അക്രമത്തിനിടയിലാണ് ഖദീജ കൊല്ലപ്പെട്ടത്. ഇവര്‍ ചികിത്സയിലാണ്. ഖദീജയുടെ പേര മകളുടെ മാനസിക നില തൃപ്തികരമായാല്‍ 302 വകുപ്പനുസരിച്ച് പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തും. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പഹൽഗാം ഭീകരാക്രമണം ; ദൃക് സാക്ഷികളുടെ മൊഴി രേഖപ്പെടുത്താൻ എന്‍ഐഎ

0
ന്യൂഡല്‍ഹി: പഹൽഗാം ഭീകരാക്രമണത്തിലെ ദൃക് സാക്ഷികളുടെ മൊഴി രേഖപ്പെടുത്താൻ എന്‍ഐഎ. സംഭവസ്ഥലത്ത്...

പഹൽഗാം ആക്രമണം നടത്തിയ ഭീകരരെ നാലു സ്ഥലങ്ങളിൽ സുരക്ഷ സേന കണ്ടെത്തിയെന്ന് റിപ്പോർട്ട്

0
ദില്ലി : പഹൽഗാം ആക്രമണം നടത്തിയ ഭീകരരെ നാലു സ്ഥലങ്ങളിൽ സുരക്ഷ...

ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടത്തിൽ മുത്തമിട്ട് ലിവർപൂൾ

0
ആൻഫീൽഡ്: ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടത്തിൽ ലിവർപൂൾ മുത്തം. നാല് മത്സരങ്ങൾ...

ശ്രീനാഥ് ഭാസിയെയും ഷൈൻ ടോം ചാക്കോയെയും ഇന്ന് ചോദ്യം ചെയ്യും

0
ആലപ്പുഴ : ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ സിനിമ നടന്മാരായ ശ്രീനാഥ്...