തിരുവനന്തപുരം : സംസ്ഥാന തലസ്ഥാനത്ത് കോർപ്പറേഷനും ജില്ലാ പഞ്ചായത്തും പിടിക്കാനുള്ള അവസാന അടവും പുറത്തെടുക്കുകയാണ് ബി.ജെ.പി. സംസ്ഥാനത്ത് തന്നെ അറിയപ്പെടുന്ന മുതിർന്ന നേതാക്കളെ രംഗത്തിറക്കിയാണ് നീക്കം. സംസ്ഥാന സെക്രട്ടറി എസ്. സുരേഷും ജില്ലാ പ്രസിഡന്റ് വി.വി രാജേഷിനെയും ബി.ജെ.പി രംഗത്തിറക്കി കഴിഞ്ഞു.
സംസ്ഥാന സെക്രട്ടറി എസ് സുരേഷിനെ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വെങ്ങാനൂർ ഡിവിഷനിൽ രംഗത്തിറക്കിയപ്പോൾ ജില്ലാ പ്രസിഡന്റ് വി.വി രാജേഷിനെ കോർപറേഷൻ പൂജപ്പുര ഡിവിഷനിലുമാണ് ഇറങ്ങുന്നത്. കഴിഞ്ഞ തവണ ചെറിയ വ്യത്യാസത്തിൽ നഷ്ടപ്പെട്ട തിരുവനന്തപുരം കോർപറേഷൻ ഭരണം ഉറപ്പിക്കാനാണ് ബി.ജെ.പിയുടെ ഈ നീക്കം.