തിരഞ്ഞടുപ്പ് പെരുമാറ്റച്ചട്ടം : ജില്ലാതല മോണിറ്ററിങ് സമിതി രൂപീകരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം സംബന്ധിച്ചും സ്ഥാനാര്‍ഥികള്‍, പൊതുജനങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ സംശയ നിവാരണത്തിനും പരാതി പരിഹരിക്കുന്നതിനും ജില്ലാതലത്തില്‍ മോണിറ്ററിംഗ് സമിതി രൂപീകരിച്ചു.
ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ചെയര്‍പേഴ്സണും തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ എ എസ് നൈസാം കണ്‍വീനറും ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദ്, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ബീന എസ് ഹനീഫ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി ടി ജോണ്‍ എന്നിവര്‍ അംഗങ്ങളായ സമിതിയാണ് രൂപീകരിച്ചത്.

പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികളില്‍ സമിതി പരിഹാരം കാണുകയും കുറ്റക്കാര്‍ക്കെതിരെ ആവശ്യമെങ്കില്‍ നിയമനടപടി സ്വീകരിക്കുകയും ചെയ്യും. ഏതെങ്കിലും വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമീഷന്റെ ഇടപെടല്‍ ആവശ്യമെങ്കില്‍ റിപ്പോര്‍ട്ട് നല്‍കും. രണ്ട് ദിവസത്തിലൊരിക്കല്‍ ജില്ലാ മോണിറ്ററിങ് സമിതി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അടിയന്തിര പ്രാധാന്യമുള്ള സന്ദര്‍ഭങ്ങളില്‍ ഉടന്‍ യോഗം ചേര്‍ന്ന് നടപടി സ്വീകരിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെടിഡിസി ചെയർമാൻ പദവിയിലേക്ക് പി വി അൻവർ

0
കോഴിക്കോട് : കെടിഡിസി ചെയർമാൻ പദവിയിലേക്ക് പി വി അൻവർ. യുഡിഎഫിൽ...

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട അപേക്ഷ ;...

0
തിരുവനന്തപുരം: എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ...

സത്രീയെ കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങള്‍ കഷണങ്ങളാക്കി സ്യൂട്ട്‌കെയ്‌സിലാക്കി പ്രതികള്‍ ട്രെയിനിലയച്ചു

0
ചെന്നൈ: സത്രീയെ കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങള്‍ കഷണങ്ങളാക്കി സ്യൂട്ട്‌കെയ്‌സിലാക്കി പ്രതികള്‍...

നാദാപുരത്ത് മൊബൈൽഫോൺ കടയിൽ വൻ കവർച്ച

0
കോഴിക്കോട്: നാദാപുരത്ത് മൊബൈൽഫോൺ കടയിൽ വൻ കവർച്ച. കടയുടെ ഷട്ടർ തകർത്ത്...