ഡല്‍ഹി: തുഷാര്‍ വെള്ളാപ്പള്ളി അധ്യക്ഷനായുള്ള ബി.ഡി.ജെ.എസിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം. എ.ജി തങ്കപ്പന്‍ വൈസ് പ്രസിഡന്റായും രാജേഷ് നെടുമങ്ങാട് ജനറല്‍ സെക്രട്ടറിയായും അനിരുദ്ധ് കാര്‍ത്തികേയന്‍ ട്രഷററായുമുള്ള ഭാരവാഹി പട്ടികയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അണ്ടര്‍ സെക്രട്ടറി അഭിഷേക് തിവാരിയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
നേരത്തെ ഭാരത് ധര്‍മ്മജനസേനയില്‍ അവകാശവാദമുന്നയിച്ച് സുഭാഷ് വാസുവിന്റെ നേതൃത്വത്തിലുള്ള വിഭാഗം രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ശ്രീ.ജെ.പി.നദ്ദ, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിബി.എല്‍ സന്തോഷ് എന്നിവരുമായി തുഷാര്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.