Tuesday, April 8, 2025 8:21 am

നിയമസഭ തെരഞ്ഞെടുപ്പ് തീയതി ഇന്ന് തീരുമാനമായേക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതികളിൽ തീരുമാനമെടുക്കാൻ കമ്മീഷന്റെ  സമ്പൂർണ യോഗം ഇന്ന് ചേരും. മാർച്ച് ആദ്യവാരം തീയതികൾ പ്രഖ്യാപിച്ചേക്കും കേരളം, തമിഴ്‍നാട്, അസം, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനുള്ള നിർണായക യോഗമാണ് ഡൽഹിയിൽ നടക്കുക. തെരഞ്ഞെടുപ്പ് തീയതികൾ എന്ന് പ്രഖ്യാപിക്കണമെന്നും യോഗത്തിൽ തീരുമാനിക്കും.

ഓരോ സംസ്ഥാനങ്ങളിലും എത്ര ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്തണമെന്ന കാര്യവും ചർച്ചയാകും. കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ കേരളത്തിലും ഒന്നിലധികം ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യം കമ്മീഷന്റെ  പരിഗണനയിലാണ്. പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം, വോട്ടിംഗ് മെഷീനുകളുടെ വിതരണം, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഏകോപനം എന്നിവ ഉൾപ്പെടെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമാർ നൽകിയ റിപ്പോർട്ടുകൾ പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിക്കുക.

ചീഫ് ഇലക്ഷൻ കമ്മീഷണർ സുനിൽ അറോറ, ഡെപ്യൂട്ടി കമ്മീഷണർമാരായ സുശീൽ ചന്ദ്ര, രാജീവ് കുമാർ എന്നിവരടങ്ങുന്ന ഫുൾ കമ്മീഷൻ യോഗമാണ് ചേരുക. സുരക്ഷാ ഒരുക്കങ്ങൾ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തിയിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിയമ പാലനത്തില്‍ ഗുരുതര വീഴ്ച്ച ; യു പി പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം...

0
ന്യൂഡല്‍ഹി: നിയമ പാലനത്തില്‍ ഗുരുതര വീഴ്ചയെന്ന ആരോപിച്ച് ഉത്തര്‍ പ്രദേശ് പോലീസിനും...

ഹജ്ജ്​, ഉംറ വിസകളിലെത്തി കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്ത തീർഥാടകന്​​ ഒരു ലക്ഷം റിയാൽ...

0
റിയാദ് ​: ഹജ്ജ്​, ഉംറ വിസകളിലെത്തി കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്ത...

കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട അ​ല​ന്റെ മൃ​ത​ദേ​ഹം ഇന്ന് സം​സ്ക​രി​ക്കും

0
മു​ണ്ടൂ​ർ : മു​ണ്ടൂ​രി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട അ​ല​ന്റെ മൃ​ത​ദേ​ഹം ചൊ​വ്വാ​ഴ്ച...

ഗ​സ്സ​യു​ടെ പ​കു​തി ഭൂ​പ്ര​ദേ​ശ​ങ്ങ​ളു​ടെ​യും നി​യ​ന്ത്ര​ണം ഇ​സ്രാ​യേ​ൽ പി​ടി​ച്ചെ​ടു​ത്ത​താ​യി റി​പ്പോ​ർ​ട്ട്

0
തെ​ൽ അ​വി​വ് : ഒ​ന്ന​ര വ​ർ​ഷ​ത്തി​ലേ​റെ​യാ​യി തു​ട​രു​ന്ന വം​ശ​ഹ​ത്യ​യി​ൽ ഗ​സ്സ​യു​ടെ പ​കു​തി...