വർക്കല ബീച്ചിൽ ബിജെപി സ്ഥാനാർഥിയുടെ ചിത്രമുള്ള കുപ്പിവെള്ളം വിതരണം ചെയ്തത് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞു

For full experience, Download our mobile application:
Get it on Google Play

വർക്കല : വർക്കല പാപനാശം ബീച്ചിൽ ബി ജെ പി സ്ഥാനാർത്ഥിയുടെ പേരും പാർട്ടി ചിഹ്നവും പതിപ്പിച്ച കുപ്പിവെള്ളം വിതരണം ചെയ്തത് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞു. പാപനാശം കടപ്പുറത്ത് നടന്ന ഭക്തിഗാനമേളയ്ക്കെത്തിയ ഭക്തർക്കിടയിലാണ് സ്ഥാനാർത്ഥിയുടെ ചിത്രം വെച്ച കുപ്പിവെള്ളം വിതരണം ചെയ്തത്. റിട്ടേണിംഗ് ഓഫീസർക്ക് ലഭിച്ച പരാതിയെ തുടർന്ന് ഇലക്ഷൻ കമ്മീഷന്റെ ഫ്ലയിംഗ് സ്ക്വാഡ് സ്ഥലത്തെത്തി കുപ്പിവെള്ളം പിടിച്ചെടുത്തു. സ്ഥാനാർഥിയുടെ ചിത്രമുള്ള കുപ്പിവെള്ളം വിതരണം ചെയ്യാനാകില്ലെന്ന് വ്യക്തമാക്കിയ ഉദ്യോഗസ്ഥർ വിതരണം നിർത്തിവെപ്പിക്കുകയും ചെയ്തു. സംഭവം പ്രഥമദൃഷ്ട്യാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

വിതരണത്തിനായി എത്തിച്ച കുപ്പിവെള്ളം കസ്റ്റഡിയിലെടുക്കുന്നതിനായി കൂടുതൽ പോലീസ് ഉദ്യോഗസ്ഥരുടെ സഹായം തേടിയിട്ടുണ്ടെന്ന് ഫ്ലയിംഗ് സ്ക്വാഡ് അറിയിച്ചു. വോട്ടർമാരെ സ്വാധീനിക്കാൻ ഇത്തരത്തിൽ പ്രചാരണ സാമഗ്രികൾ വിതരണം ചെയ്യുന്നത് ഗൗരവകരമായ ചട്ടലംഘനമായാണ് കമ്മീഷൻ കണക്കാക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

0
കൊച്ചി: കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. അങ്കമാലി മഞ്ഞപ്ര...

കോഴിക്കോട് ഏഴാം ക്ലാസുകാരനെ മർദ്ദിച്ച കേസിൽ ഒത്തുതീർപ്പ് സമ്മർദ്ദം

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ മോഷണ കുറ്റം...

പ്രവാസി ക്ഷേമ പെന്‍ഷൻകാർക്ക് ആശ്വാസം ; സർക്കാർ 32 കോടി അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമ പെൻഷൻ വിതരണത്തിനായി സർക്കാർ 32 കോടി...

എടവണ്ണയിലെ ക്ഷേത്രത്തിൽ നിന്നുള്ള അമിത ശബ്ദത്തിനെതിരായ പരാതിക്കാരന് അനുകൂലമായി മനുഷ്യാവകാശ ഉത്തരവ്

0
മലപ്പുറം: ശബ്ദമലിനീകരണ നിയന്ത്രണ നിയമപ്രകാരം കൃത്യമായ നടപടിയെടുക്കേണ്ടത് ബന്ധപ്പെട്ട പോലീസിന്റെ...