തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബര്‍ മാസം നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇത് സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിന് കത്ത് നല്‍കി. ചീഫ് സെക്രട്ടറിയ്ക്കും ജില്ലാ കളക്ടര്‍മാര്‍ക്കും കമ്മീഷന്‍ കത്തയച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് തീയതി പിന്നീട് അറിയിക്കുമെന്നാണ് കത്തില്‍ വ്യക്തമാക്കുന്നത്.
തെരഞ്ഞെടുപ്പ് നടപടികള്‍ ഡിസംബര്‍ 31 നകം പൂര്‍ത്തിയാക്കുമെന്നും കമ്മീഷന്‍ അറിയിച്ചു. നവംബര്‍ 11 ന് ശേഷം തദ്ദേശ സ്ഥാപനങ്ങളില്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ഭരണം ഏര്‍പ്പെടുത്താനാണ് തീരുമാനം. ഉദ്യോഗസ്ഥ ഭരണത്തിനായി നടപടികള്‍ സ്വീകരിക്കണമെന്ന് കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടു. സംസ്ഥാന സര്‍ക്കാരാണ് ഉദ്യോഗസ്ഥ ഭരണത്തിനായി നടപടി സ്വീകരിക്കേണ്ടത്.