കുരുമുളക് സ്പ്രേ ഉപയോഗിച്ച് ആക്രമണം ; ക്വട്ടേഷൻ സംഘാംഗങ്ങൾ പോലീസ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : പത്തനംതിട്ട, കോട്ടയം ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ കുരുമുളക് സ്പ്രേ അടിച്ച് ആക്രമണം നടത്തിവന്ന ക്വട്ടേഷൻ സംഘത്തിലെ പ്രധാന പ്രതികൾ തിരുവല്ല പോലീസിന്റെ പിടിയിൽ. തിരുവല്ല, ചങ്ങനാശ്ശേരി, മല്ലപ്പള്ളി എന്നീ പ്രദേശങ്ങളിലായി ഗുണ്ടാ പ്രവർത്തനം നടത്തിയിരുന്ന സംഘത്തിലെ പ്രധാനികളായ നാല് പേരാണ് അറസ്റ്റിലായത്.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ കുറ്റപ്പുഴ ആറ്റുമാലിൽ വീട്ടിൽ സുജുകുമാർ (22), തിരുവല്ല കുരിശുകവല ശങ്കരമംഗലം താഴ്ചയിൽ വീട്ടിൽ രാഹുൽ മനോജ് (25) , മണിമല കുളത്തുങ്കൽ കിഴക്കേപ്പുറം വീട്ടിൽ പ്രജിത്ത് പി നായർ ( 27 ), ചെങ്ങന്നൂർ പാണ്ടനാട് കുട്ടന്മാന്തറ വീട്ടിൽ സുധീഷ് (25) എന്നിവരാണ് പിടിയിലായത്.

മാസങ്ങളായി ഇതര സംസ്ഥാനങ്ങളിലടക്ക ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ ബുധനാഴ്ച രാത്രി ചക്കുളത്ത് കാവിനടുത്ത് നിന്ന് പിടികൂടുകയായിരുന്നു. പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെ കുരുമുളക് സ്പ്രേ അടിച്ച് രക്ഷപെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായി പോലീസ് കീഴ്‌പ്പെടുത്തുകയായിരുന്നു. സി ഐ പി എസ്  വിനോദ്, എസ് ഐ എ അനീസ്, എ എസ് ഐ കെ എൻ  അനിൽ, സി പി മാരായ എം എസ് മനോജ് കുമാർ , വി എസ് വിഷ്ണു ദേവ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനധികൃത സംഭരണം , 25,000 കിലോ പിടികൂടി

0
തിരുവനന്തപുരം: കളിയിക്കാവിളയിലെയും പാറശ്ശാല അതിര്‍ത്തിയിലെയും സ്വകാര്യ ഗോഡൗണുകളില്‍ അനധികൃതമായി സംഭരിച്ചിരുന്ന 25,000...

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...