നിയമസഭാ തെരഞ്ഞെടുപ്പ് : സജ്ജമായി ജില്ലാ ഭരണകേന്ദ്രത്തിന്റെ ഇലക്ഷന്‍ കണ്‍ട്രോള്‍ റൂം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തത്സമയം നിരീക്ഷിക്കുന്നതിനും അറിയുന്നതിനും ജില്ലാ ഭരണകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഇലക്ഷന്‍ കണ്‍ട്രോള്‍ റൂം സജ്ജം. കളക്ടറേറ്റില്‍ ഒരു പ്രധാന കണ്‍ട്രോള്‍ റൂമും നിയോജക മണ്ഡലടിസ്ഥാനത്തില്‍ അഞ്ച് കണ്‍ട്രോള്‍ റൂമുകളും ഉള്‍പ്പെടെ ആറ് ഇലക്ഷന്‍ കണ്‍ട്രോള്‍ റൂമുകളാണ് പ്രവര്‍ത്തിക്കുന്നത്. 350ല്‍ അധികം ജീവനക്കാരാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളില്‍ പ്രവര്‍ത്തിക്കുക. വോട്ടെടുപ്പുമായി ബന്ധപ്പെട്ട തത്സമയ വിവരങ്ങള്‍ യഥാസമയം കണ്‍ട്രോള്‍റൂമില്‍ ലഭ്യമാകും.

വെബ്കാസ്റ്റിംഗ്, ഐ.ടി മിഷന്‍ ടെക്നിക്കല്‍ ഹെല്‍പ് ഡെസ്‌ക്ക്, കെ.എസ്.ഇ.ബി, ബി.എസ്.എന്‍.എല്‍, ഐ.ടി മിഷന്‍, പോലീസ്, പി.ഡബ്ല്യു.ഡി തുടങ്ങിയ വിവിധ വകുപ്പുകളിലെ നോഡല്‍ ഓഫീസര്‍മാര്‍ എന്നിവരും കണ്‍ട്രോള്‍ റൂമില്‍ പ്രവര്‍ത്തിക്കും.

തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂര്‍ എന്നിവിടങ്ങളിലുള്ള കണ്‍ട്രോള്‍ റൂമുകള്‍ അതത് റിട്ടേണിംഗ് ഓഫീസറുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലയിലെ പ്രധാന ഇലക്ഷന്‍ കണ്‍ട്രോള്‍ റൂമില്‍ ജില്ലാ വെബ്കാസ്റ്റിംഗ് മോണിറ്ററിംഗ് ഡെസ്‌ക്കില്‍ മാത്രം രണ്ട് ഫിഫ്റ്റുകളിലായി 66 ജീവനക്കാരാണു പ്രവര്‍ത്തിക്കുന്നത്. ഇതുകൂടാതെ എലി ട്രേയ്സസ്, പോള്‍ മാനേജര്‍, എന്‍കോര്‍, എ.എസ്.ടി മോണിറ്റര്‍ ആപ്പ്, ജി.പി.എസ് മോണിറ്ററിംഗ്, സെക്ടറല്‍ ഓഫീസര്‍മാരുടെ വാട്സ്ആപ്പ് മോണിട്ടറിംഗ് എന്നിവയുടെ മോണിറ്ററിംഗ് തുടങ്ങിയവയും കണ്‍ട്രോള്‍ റൂമില്‍ ഒരുക്കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...