പത്തനംതിട്ട : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്
ഡിസംബര്‍ ആറിന് വൈകിട്ട് ആറു മുതല്‍ ഡിസംബര്‍ എട്ടിന് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്ന സമയം വരെ പത്തനംതിട്ട ജില്ലയില്‍ ഡ്രൈ ഡേ ആയി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ പി.ബി.നൂഹ് അറിയിച്ചു.
സര്‍ക്കാര്‍ മദ്യവില്‍പന ശാലകള്‍, ബാറുകള്‍, ബിയര്‍ പാര്‍ലറുകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കുന്നത് കര്‍ശനമായി നിരോധിച്ചു. കൂടാതെ മദ്യം സംഭരിക്കുന്നതും വിതരണം ചെയ്യുന്നതും ശിക്ഷാര്‍ഹമാണ്.
പത്തനംതിട്ട ജില്ലയില്‍ ഡിസംബര്‍ എട്ട് വരെ മദ്യനിരോധനം
RECENT NEWS
Advertisment