തിരുവനന്തപുരം : യുഡിഎഫിന്റെ തോല്‍വിക്ക് കാരണം കോവിഡും പ്രളയവും സംഘടനാ ദൗര്‍ബല്യവുമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അശോക് ചവാന്‍ കമ്മിറ്റിക്കുമുന്നിലാണ് രമേശ് ചെന്നിത്തല വിശദീകരണം നല്‍കിയത്.
ബൂത്തുതല പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ കോവിഡ് കാരണം കഴിഞ്ഞില്ല. സിപിഎം പാര്‍ട്ടി പ്രവര്‍ത്തകരെ കോവിഡ് സന്നദ്ധ പ്രവര്‍ത്തകരാക്കി പ്രചാരണം നടത്തി. മുസ്ലിം വോട്ടുകള്‍ മറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. സിഎഎ ഉള്‍പ്പെടെയുള്ള കേന്ദ്രപ്രഖ്യാപനങ്ങള്‍ എല്‍ഡിഎഫ് അനുകൂല ന്യൂനപക്ഷ വികാരമുണ്ടാക്കി. കോണ്‍ഗ്രസിന് സാധ്യതയുള്ള മണ്ഡലങ്ങളില്‍ ബിജെപി സിപിഎമ്മിന് വോട്ട് മറിച്ചുവെന്നും അദ്ദേഹം വിശദീകരിച്ചു.