ആലത്തൂര്‍ : സി.പി.എം വെങ്ങന്നൂര്‍ ബ്രാഞ്ച് സെക്രട്ടറിയും ആലത്തൂര്‍ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ കെ.രമയെ സി.പി.എം ഒരുവര്‍ഷത്തേക്ക് പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വെങ്ങന്നൂര്‍ മേഖലയില്‍ വരുന്ന ഒന്ന്, രണ്ട് വാര്‍ഡുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ തോല്പിക്കാന് ശ്രമിച്ചെന്ന പരാതിയെ തുടര്‍ന്നാണ് നടപടി.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ രണ്ടാം വാര്‍ഡില്‍നിന്ന് ജയിച്ച രമ, വൈസ് പ്രസിഡന്റായിരുന്നു. ഇത്തവണ പ്രസിഡന്റ് വനിത സംവരണമായതിനാല്‍ സ്ഥാനാര്‍ഥിത്വത്തിന് വേണ്ടി ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഒന്നാം വാര്‍ഡിലെ ആശ പ്രവര്‍ത്തകയാണ് ഇവര്‍. തെരഞ്ഞെടുപ്പില്‍ ഒന്നാം വാര്‍ഡില്‍ സി.പി.എം വിജയിച്ചെങ്കിലും രണ്ടാം വാര്‍ഡില്‍ പരാജയപ്പെട്ടു. പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ തോല്‍വിക്ക് പിന്നില്‍ രമയാണെന്നാണ് അന്വേഷണ സമിതിയുടെ കണ്ടെത്തല്‍.