Tuesday, June 25, 2024 5:04 pm

തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനതലത്തില്‍ മൂന്ന് പ്രത്യേക നിരീക്ഷകരെ നിയമിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് നടത്തിപ്പ് നിരീക്ഷിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന തലത്തില്‍ മൂന്ന് പ്രത്യേക നിരീക്ഷകരെ നിയമിച്ചു. ജില്ലാതലങ്ങളിലും മണ്ഡലതലങ്ങളിലും നിയോഗിച്ച പൊതു, ചെലവ്, പോലീസ് നിരീക്ഷകര്‍ക്ക് പുറമേയാണ് ഇത്തവണ സംസ്ഥാനതലത്തില്‍ മൂന്ന് നിരീക്ഷകരെ കൂടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ചിട്ടുള്ളതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു.

പ്രത്യേക പൊതു നിരീക്ഷകന്‍, പ്രത്യേക ചെലവ് നിരീക്ഷകന്‍, പ്രത്യേക പോലീസ് നിരീക്ഷകന്‍ എന്നിവരാണ് പുതുതായി എത്തുക. മുതിര്‍ന്ന റിട്ട: ഐ.എ.എസ് ഓഫീസറായ ജെ. രാമകൃഷ്ണ റാവുവാണ് പ്രത്യേക പൊതു നിരീക്ഷകന്‍. മുതിര്‍ന്ന റിട്ട: ഐ.പി.എസ് ഓഫീസറായിരുന്ന ദീപക് മിശ്ര പ്രത്യേക പോലീസ് നിരീക്ഷകനും, മുതിര്‍ന്ന റിട്ട: ഐ.ആര്‍.എസ് ഓഫീസറായ പുഷ്പീന്ദര്‍ സിംഗ് പൂനിയ പ്രത്യേക ചെലവ് നിരീക്ഷകനുമാണ്.  ഇവരില്‍ പ്രത്യേക പോലീസ് നിരീക്ഷകനും പ്രത്യേക ചെലവ് നിരീക്ഷകനും കേരളത്തില്‍ എത്തി. ഇവര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍, ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി എന്നിവരുമായും മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി.

പ്രത്യേക നിരീക്ഷകര്‍ ജില്ലകളിലെ സ്ഥിതി വിലയിരുത്താന്‍ വിവിധ ജില്ലകള്‍ സന്ദര്‍ശിക്കും. ആദ്യഘട്ടത്തില്‍ ഇവര്‍ വടക്കന്‍ ജില്ലകളായ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളാകും സന്ദര്‍ശിക്കുക. ഇവിടങ്ങളില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാരുമായും ജില്ലാ മണ്ഡലം തല പൊതു, ചെലവ്, പോലീസ് നിരീക്ഷകരുമായും ചര്‍ച്ചകള്‍ നടത്തി മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിധേയമായി സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്നുവെന്ന് ഉറപ്പുവരുത്തും. ജില്ലാതലങ്ങളിലും മണ്ഡലങ്ങളിലും പൊതു, ചെലവ്, പോലീസ് നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്.

പൊതുവായി എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പാലിച്ചാണോ തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്നതെന്നാണ് പൊതു നിരീക്ഷകര്‍ വിലയിരുത്തുക. ക്രമസമാധാന, സുരക്ഷാ വിഷയങ്ങള്‍ സ്വതന്ത്രവും നീതിപൂര്‍വവുമായി നടക്കുന്നുണ്ടോയെന്ന് പോലീസ് നിരീക്ഷകര്‍ വിലയിരുത്തും. സ്ഥാനാര്‍ഥികളുടെ ദൈനംദിന ചെലവ് കണക്കുകള്‍ ചെലവ് നിരീക്ഷകര്‍ വിലയിരുത്തും. സംസ്ഥാനത്ത് ആകെ 70 പൊതു നിരീക്ഷകരും 20 പോലീസ് നിരീക്ഷകരും 40 ചെലവ് നിരീക്ഷകരുമാണുള്ളത്. മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിന് ഒരു ചെലവ് നിരീക്ഷകന്‍ കൂടിയുണ്ട്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

രാഹുൽ ഗാന്ധി എംപിയായി സത്യപ്രതിജ്ഞ ചെയ്തു

0
ദില്ലി: രാഹുൽ ഗാന്ധി എംപിയായി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടന ഉയർത്തിക്കാട്ടിയാണ് രാഹുൽ...

ചന്ദനപ്പള്ളി എസ്റ്റേറ്റിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

0
നെടുമൺകാവ് : പ്ലാൻ്റേഷൻ കോർപ്പറേഷൻ ചന്ദനപ്പള്ളി എസ്റ്റേറ്റിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ മക്കൾക്ക്...

41,000-ലധികം വോട്ടുകളുടെ ഭൂരിപക്ഷം ; ഓം ബിർലയ്ക്ക് സ്പീക്കർ പദവിയിൽ അപൂർവനേട്ടം

0
ന്യൂഡല്‍ഹി: രണ്ടുപതിറ്റാണ്ടിനിടെ, രണ്ടുതവണ സ്പിക്കര്‍ സ്ഥാനത്തെത്തുന്ന ആദ്യസ്പീക്കറാവും ഒം ബിര്‍ല. രാജസ്ഥാനിലെ...

വ്യാജ രേഖകൾ നൽകി അമേരിക്കൻ വിസക്ക് ശ്രമം ; രണ്ട് ​ഗുജറാത്തി യുവതികൾക്കെതിരെ കേസ്

0
അഹമ്മദാബാദ്: അമേരിക്കയിലേക്ക് വിസ ലഭിക്കുന്നതിനായി കൃത്രിമ രേഖകൾ സമർപ്പിച്ച ​ഗുജറാത്ത് യുവതികൾക്കെതിരെ...