കുറ്റ്യാടി പ്രതിഷേധം തെറ്റ് ; തീരുമാനം പുനഃപരിശോധിക്കില്ല

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കുറ്റ്യാടിയിലെ പ്രതിഷേധം തെറ്റായ സമീപനമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദന്‍. കുറ്റ്യാടി ജോസ് പക്ഷത്തിന് നല്‍കിയത് മുന്നണി വിപുലീകരണത്തിന്റെ ഭാഗമായ വിട്ടുവീഴ്ച മാത്രമാണ്. തളിപ്പറമ്പില്‍ തികഞ്ഞ പ്രതീക്ഷയുണ്ടെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. കേരള കോൺഗ്രസിനു സീറ്റ് കൊടുത്തതിന്റെ പേരിൽ വെട്ടിലായ കുറ്റ്യാടിയിൽ ആ തീരുമാനം പുനഃപരിശോധിക്കില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജനും എ.വി. ഗോവിന്ദനും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

പ്രതിഷേധ പ്രകടനം കണ്ട് സ്ഥാനാർഥിയെ മാറ്റുന്ന പാർട്ടിയല്ല സിപിഎം എന്നും സംഭവിച്ചതു പരിശോധിക്കുമെന്നും ഇരുവരും പറഞ്ഞു. മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന കുന്നുമ്മൽ ഏരിയ കമ്മിറ്റി കേന്ദ്രകമ്മിറ്റി അംഗം എളമരം കരീമും വടകര ഏരിയ കമ്മിറ്റി ജില്ലാ സെക്രട്ടറി പി.മോഹനനും വിളിച്ചു ചേർത്തു. പ്രകടനത്തിനു നേതൃത്വം നൽകിയവർക്കെതിരെ നടപടി വേണമെന്ന ആവശ്യം ഉയർന്നു. 14നു കുറ്റ്യാടിയിൽ സിപിഎം വിശദീകരണ യോഗവും പ്രകടനവും നടത്തും. തിരുവമ്പാടിയിലെ സ്ഥാനാർഥി നിർണയത്തിനെതിരെ മണ്ഡലത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതും കോഴിക്കോട് ജില്ലാ നേതൃത്വത്തിനു മറ്റൊരു തലവേദനയായി. മണ്ഡലം കമ്മിറ്റി യോഗത്തിൽ സ്ഥാനാർഥിക്കെതിരെ രൂക്ഷ വിമർശനം ഉയർന്നതിനു പിന്നാലെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...