പത്തനംതിട്ട: ജില്ലയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ചിലവ് നിരീക്ഷകനായി സ്വരൂപ് മന്നവ ചുമതലയേറ്റു. തെലങ്കാന സ്വദേശിയായ സ്വരൂപ് മന്നവ 2011 ഐആര്‍എസ് (ഇന്ത്യന്‍ റവന്യൂ സര്‍വീസ്) ബാച്ച് ഉദ്യോഗസ്ഥനാണ്. പത്തനംതിട്ട പിഡബ്ല്യൂഡി റെസ്റ്റ് ഹൗസിലാണ് താമസം.
പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് ചിലവ് സംബന്ധിച്ച പരാതികള്‍ 94473 71890 എന്ന നമ്പരിലോ [email protected] എന്ന ഇ- മെയിലിലോ അയയ്ക്കാവുന്നതാണ്. കൂടാതെ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെ പത്തനംതിട്ട പിഡബ്ല്യൂഡി റെസ്റ്റ് ഹൗസില്‍ നേരിട്ടെത്തിയും പരാതികള്‍ അറിയിക്കാം.