പത്തനംതിട്ട : തദ്ദേശ സ്വയംഭരണ പൊതുതെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയിലെ രണ്ടു പഞ്ചായത്തുകളിലെ മൂന്നു വാര്‍ഡുകളില്‍ ബാലറ്റ് പേപ്പര്‍, വോട്ടിംഗ് മെഷീനില്‍ പതിപ്പിക്കുന്ന ബാലറ്റ് ലേബല്‍ എന്നിവയില്‍ തമിഴ് ഭാഷയും.
സീതത്തോട് പഞ്ചായത്തിലെ ഗവി, മലയാലപ്പുഴ പഞ്ചായത്തിലെ പുതുക്കുളം, തോട്ടം എന്നീ വാര്‍ഡുകളിലാണ് ബാലറ്റ് പേപ്പര്‍, വോട്ടിംഗ് മെഷീനില്‍ പതിപ്പിക്കുന്ന ബാലറ്റ് ലേബല്‍ എന്നിവയില്‍ തമിഴ് ഭാഷയും കൂടി അച്ചടിക്കുക. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഭാഷാ ന്യൂനപക്ഷങ്ങള്‍ ഉളള നിയോജകമണ്ഡലങ്ങളില്‍ ബാലറ്റ് പേപ്പര്‍, വോട്ടിംഗ് മെഷീനില്‍ പതിപ്പിക്കുന്ന ബാലറ്റ് ലേബല്‍ എന്നിവ തമിഴ്/കന്നട ഭാഷകളില്‍ കൂടി അച്ചടിക്കുവാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌ക്കരന്‍ നിര്‍ദ്ദേശം നല്‍കിയതിനേതുടര്‍ന്നാണു നടപടി.