നമ്മള്‍ പത്തൊന്‍പതാം നൂറ്റാണ്ടിലല്ല ജീവിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ മനസിലാക്കണമെന്ന് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നമ്മള്‍ പത്തൊന്‍പതാം നൂറ്റാണ്ടിലല്ല ജീവിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ മനസിലാക്കണമെന്ന് ഹൈക്കോടതി. ട്രാന്‍സ്‌ജെന്‍ഡര്‍ പെണ്‍കുട്ടിയുടെ പ്രവേശനവുമായി ബന്ധപ്പെട്ട കേസിലെ കേന്ദ്ര നിലപാടിലാണ് കോടതിയുടെ പരാമര്‍ശം.

ലോകം പുരോഗമിക്കുമ്പോള്‍ നിങ്ങള്‍ക്ക് പത്തൊന്‍പതാം നൂറ്റാണ്ടില്‍ തുടരാനാവില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. ട്രാന്‍സ്‌ജെന്‍ഡേഴ്‌സും മനുഷ്യാരാണെന്ന് ഓര്‍മ്മിപ്പിച്ച കോടതി കേന്ദ്ര നിലപാടില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഹര്‍ജിക്കാരി ട്രാന്‍സ്‌ജെന്‍ഡര്‍ ക്വാട്ടയിലാണ് പ്രവേശനം നേടിയതെന്ന തടസവാദം എന്‍സിസി ഉന്നയിച്ചതിനെയും കോടതി വിമര്‍ശിച്ചു.

പെണ്‍കുട്ടി എന്ന നിലയിലാണ് പ്രവേശനം നേടിയതെന്ന് ഹര്‍ജിക്കാരി തന്നെ പറയുമ്പോള്‍ അംഗീകരിക്കാന്‍ എന്താണ് തടസ്സമെന്നും കോടതി ചോദിച്ചു. സര്‍ക്കാര്‍ നിലപാട് നിര്‍ഭാഗ്യകരമാണ്. പുരോഗമന സര്‍ക്കാരില്‍ നിന്ന് ഈ സമീപനമല്ല വേണ്ടത്. പെണ്‍കുട്ടിക്ക് പ്രവേശനം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് ചട്ടങ്ങള്‍ ഭേദഗതി ചെയ്യാവുന്നതേയുള്ളൂ എന്നും കോടതി അഭിപ്രായപ്പെട്ടു.

വിവേചനം ഇല്ലെന്നും എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം വേണമെന്നും എന്‍സിസി ആവശ്യപ്പെട്ടു. നിലപാടറിയിക്കാന്‍ പ്രതിരോധ മന്ത്രാലയവും സമയം തേടി. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ പ്രവേശനം ലഭിച്ച തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ഥിനി ഹിന ഹനീഫ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. എന്‍സിസിയില്‍ ചേരാന്‍ അപേക്ഷ നല്‍കിയെങ്കിലും അവസരം നിഷേധിച്ചെന്നാണ് പരാതി. കേസ് തീരും വരെ പ്രവേശനം നീട്ടിയതായി എന്‍സിസി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രംപ് സൃഷ്ടിക്കുന്നത് ആണവ അരക്ഷിതാവസ്ഥ : കൂടുതൽ രാജ്യങ്ങൾ ആണവായുധം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു ;...

0
ടെഹ്‌റാൻ : ആഗോള ആണവസുരക്ഷയുടെ അടിത്തറമാന്തുന്ന നിലപാടാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്...

എൻഐസിയുവിലെ വാമർ മെഷീന് തീപ്പിടിത്തം : നവജാതശിശുവിന് ദാരുണാന്ത്യം ; രണ്ട് കുഞ്ഞുങ്ങൾക്ക് ഗുരുതരമായി...

0
ഭോപ്പാൽ : ജില്ലാ ആശുപത്രിയിൽ നവജാതശിശുക്കൾക്കുള്ള ഇന്റൻസീവ് കെയർ യൂണിറ്റിലെ (എൻഐസിയു)...

റാവൽപിണ്ടിയിൽ സൈനിക വിന്യാസം ; മൂന്ന് കമ്പനി സൈന്യത്തെ നിയോഗിക്കാൻ ഉത്തരവ്

0
ഇസ്‌ലാമാബാദ്: പാക് സൈനിക ആസ്ഥാനം സ്ഥിതി ചെയ്യുന്ന റാവൽപിണ്ടിയിൽ മൂന്ന് കമ്പനി...

റാന്നി താലൂക്ക് ആശുപത്രിയിൽ സംഘർഷം ; ജീവനക്കാർക്ക് മർദനമേറ്റു

0
പത്തനംതിട്ട: പത്തനംതിട്ട റാന്നി താലൂക്ക് ആശുപത്രിയിൽ സംഘർഷം. ആശുപത്രി ജീവനക്കാർക്ക് മർദനത്തിൽ...