ട്രംപ് സൃഷ്ടിക്കുന്നത് ആണവ അരക്ഷിതാവസ്ഥ : കൂടുതൽ രാജ്യങ്ങൾ ആണവായുധം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു ; ഇറാൻ

For full experience, Download our mobile application:
Get it on Google Play

ടെഹ്‌റാൻ : ആഗോള ആണവസുരക്ഷയുടെ അടിത്തറമാന്തുന്ന നിലപാടാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റേതെന്ന് ഇറാൻ. ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി മൊഹ്‌സെൻ റെസായി ആണ് വിമർശനവുമായി രംഗത്തെത്തിയത്. ഇറാന് നേരെയുള്ള ആക്രമങ്ങൾ ആണവായുധങ്ങൾ സ്വന്തമാക്കാൻ മറ്റു രാജ്യങ്ങൾക്കുള്ള താൽപര്യം വർധിപ്പിച്ചെന്നും അദ്ദേഹം ആരോപിച്ചു. യുഎസിന്റെ ആക്രമണം തടയാൻ ഐഎഇഎ (ഇന്റർനാഷണൽ അറ്റോമിക് എനർജി), എൻപിടി (ന്യൂക്ലിയർ നൊൺപ്രൊലിഫെറേഷൻ ട്രീറ്റി) എന്നിവയിലെ അംഗത്വം അപര്യാപ്തമാണെന്നാണ് രാജ്യങ്ങൾ കരുതുന്നതെന്നും റെസായി പറഞ്ഞു.

‘ഇറാനെതിരായ ആക്രമണത്തോടെയുള്ള ട്രംപിന്റെ വീണ്ടുവിചാരമില്ലാത്ത ചെയ്തികൾ, ലോകമെമ്പാടുമുള്ള ആളുകളിൽ ആണവായുധം സ്വന്തമാക്കാനുള്ള മോഹം വർധിപ്പിച്ചിരിക്കുന്നു. പ്രത്യേകിച്ച്, യുഎസിൽനിന്നുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഐഎഇഎയിലും എൻപിടിയിലുമുള്ള അംഗത്വം മതിയാവില്ലെന്ന് കണ്ടതോടെ. ആണവ സുരക്ഷയ്ക്ക് പകരം ആണവ അരക്ഷിതാവസ്ഥയാണ് ട്രംപ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്’, റെസായി പറഞ്ഞു. ആണവ സുരക്ഷയുമായി ബന്ധപ്പെട്ട മുഴുവൻ അന്താരാഷ്ട്ര സുരക്ഷാനിർദേശങ്ങളും ഇറാൻ അംഗീകരിച്ചിട്ടുണ്ടെന്നും പാലിച്ചിട്ടുണ്ടെന്നും റെസായി കൂട്ടിച്ചേർത്തു. എൻപിടി അംഗമായ ഇറാൻ, എല്ലാത്തരം പരിശോധനകൾക്കും സമ്മതിച്ചിട്ടുണ്ട്. ആണവ ചട്ടങ്ങളോട് മറ്റേതുരാജ്യത്തേക്കാളും പ്രതിബദ്ധത ഇറാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...