എൻഐസിയുവിലെ വാമർ മെഷീന് തീപ്പിടിത്തം : നവജാതശിശുവിന് ദാരുണാന്ത്യം ; രണ്ട് കുഞ്ഞുങ്ങൾക്ക് ഗുരുതരമായി പൊള്ളലേറ്റു

For full experience, Download our mobile application:
Get it on Google Play

ഭോപ്പാൽ : ജില്ലാ ആശുപത്രിയിൽ നവജാതശിശുക്കൾക്കുള്ള ഇന്റൻസീവ് കെയർ യൂണിറ്റിലെ (എൻഐസിയു) വാമർ മെഷീന് തീപ്പിടിച്ച് നവജാതശിശുവിന് ദാരുണാന്ത്യം. പൊള്ളലേറ്റ മറ്റ് രണ്ടുകുഞ്ഞുങ്ങൾ ചികിത്സയിൽ. മധ്യപ്രദേശിലെ ചിന്ദ്വാരയിൽ ശനിയാഴ്ചയാണ് സംഭവം. വാമർ മെഷീന്റെ ഫിലമെന്റിൽനിന്നുണ്ടായ തീപ്പൊരിയാണ് അപകടത്തിന് വഴിതെളിച്ചത്. തുടർന്ന് ആശുപത്രിജീവനക്കാർ ചേർന്ന് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തി. പൊള്ളലേറ്റതിന് പിന്നാലെ മൂന്ന് കുഞ്ഞുങ്ങൾക്കും പ്രാഥമിക ചികിത്സ നൽകിയെന്ന് ആശുപത്രിയിലെ സിവിൽ സർജൻ കാഞ്ചൻ ദുബെ പറഞ്ഞു. ശേഷം തുടർചികിത്സയ്ക്കായി ജബൽപുരിലെ ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിക്കുകയും ചെയ്തു.

കുഞ്ഞുങ്ങളിൽ ഒരാളുടെ നില ഗുരുതരമായിരുന്നു. ഈ കുട്ടിക്ക് ശസ്ത്രക്രിയ ആവശ്യമായിരുന്നു. ചിന്ദ്വാരയിൽ ശിശുരോഗ ശസ്ത്രക്രിയാ വിദഗ്ധൻ ഇല്ലാതിരുന്നതിനാലാണ് ജബൽപുരിലേക്ക് മാറ്റാൻ നിർദേശിച്ചത്. കുഞ്ഞിനെ ജബൽപുരിലേക്ക് മാറ്റിയെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. എൻഐസിയുവിൽ തീപ്പിടിത്തമുണ്ടായത് എങ്ങനെ എന്നതിനേക്കുറിച്ച് അന്വേഷിക്കാൻ ആശുപത്രി അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ സംസ്ഥാനം ഭരിക്കുന്ന ബിജെപി സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. ആശുപത്രികൾ രോഗികളുടെ ജീവന് ഭീഷണി ഉയർത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് ഉമങ് സിംഘാർ വിമർശിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രംപ് സൃഷ്ടിക്കുന്നത് ആണവ അരക്ഷിതാവസ്ഥ : കൂടുതൽ രാജ്യങ്ങൾ ആണവായുധം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു ;...

0
ടെഹ്‌റാൻ : ആഗോള ആണവസുരക്ഷയുടെ അടിത്തറമാന്തുന്ന നിലപാടാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്...

റാവൽപിണ്ടിയിൽ സൈനിക വിന്യാസം ; മൂന്ന് കമ്പനി സൈന്യത്തെ നിയോഗിക്കാൻ ഉത്തരവ്

0
ഇസ്‌ലാമാബാദ്: പാക് സൈനിക ആസ്ഥാനം സ്ഥിതി ചെയ്യുന്ന റാവൽപിണ്ടിയിൽ മൂന്ന് കമ്പനി...

റാന്നി താലൂക്ക് ആശുപത്രിയിൽ സംഘർഷം ; ജീവനക്കാർക്ക് മർദനമേറ്റു

0
പത്തനംതിട്ട: പത്തനംതിട്ട റാന്നി താലൂക്ക് ആശുപത്രിയിൽ സംഘർഷം. ആശുപത്രി ജീവനക്കാർക്ക് മർദനത്തിൽ...

ഓണാഘോഷത്തിന് ജമന്തിപ്പൂക്കളുടെ വിളവെടുപ്പ്

0
കൈപ്പട്ടൂർ: കൈപ്പട്ടൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ്...