വിലകൂടിയ വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള നീക്കവുമായി കെ.എസ്.ഇ.ബി. യൂണിറ്റിന് 9.40 രൂപ മുതൽ 12.50 രൂപ വരെ നിരക്കിൽ വൈദ്യുതി വാങ്ങുന്നതിനുള്ള ഹ്രസ്വകാല കരാറുകൾക്ക് അനുമതി തേടി കെ.എസ്.ഇ.ബി. വൈദ്യുതി റെഗുലേറ്ററി കമ്മിഷനെ സമീപിച്ചു. ഓണത്തിനു ശേഷമുള്ള തെളിവെടുപ്പിന് പിന്നാലെ കമ്മിഷൻ അപേക്ഷയിൽ തീരുമാനമെടുക്കും. അടുത്ത മേയ് വരെ വൈദ്യുതി വാങ്ങാനാണ് കെ.എസ്.ഇ.ബി അനുമതി തേടിയിരിക്കുന്നത്.

സെപ്റ്റംബർ മുതൽ 2027 മേയ് വരെയുള്ള കാലയളവിൽ 85 കോടി യൂണിറ്റ് വൈദ്യുതി വാങ്ങാനാണ് കെ.എസ്.ഇ.ബി. ലക്ഷ്യമിടുന്നത്. ഇതിനായി ഏകദേശം 750 കോടി രൂപ ചെലവാകുമെന്നാണ് കണക്ക്. യൂണിറ്റിന് ശരാശരി 9.50 രൂപയാണ് കരാറുകളിലെ നിരക്ക്. എന്നാൽ റെഗുലേറ്ററി കമ്മിഷൻ അംഗീകരിച്ച ശരാശരി വൈദ്യുതി വാങ്ങൽ നിരക്ക് 4.90 രൂപ മാത്രമാണ്. അധിക ചെലവ് ഉപഭോക്താക്കളിൽനിന്ന് ഈടാക്കേണ്ടിവന്നാൽ വൈദ്യുതി നിരക്കിൽ യൂണിറ്റിന് ഏകദേശം 15 പൈസയുടെ വർധനയുണ്ടാകാനാണ് സാധ്യത.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...