ചോദ്യപേപ്പർ ചോർച്ച : പുരുഷന്മാരേക്കാൾ കൂടുതൽ ബുദ്ധിമുട്ടുന്നത് സ്ത്രീകൾ ; രാഹുൽഗാന്ധിയോട് ഉദ്യോഗാർഥി

For full experience, Download our mobile application:
Get it on Google Play

പുണെ : മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മിഷൻ (എം.പി.എസ്.സി) പരീക്ഷയ്ക്ക് അപേക്ഷിക്കുന്ന സ്ത്രീകൾ പേപ്പർ ചോർച്ചയെത്തുടർന്ന് കൂടുതൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുവെന്ന് പരീക്ഷ എഴുതിയ യുവ ഉദ്യോഗാർഥി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയോട് പറഞ്ഞു. വിവാഹത്തിന്റെയും കുടുംബത്തിന്റെയും സമ്മർദങ്ങൾ അവർ നേരിടുന്നു. താനൊരു ഫാർമസിസ്റ്റാണെന്നും എം.പി.എസ്.സി. പരീക്ഷാർഥിയായിരുവെന്നും ഷരായു ചോപ്ഡെ പരിചയപ്പെടുത്തി.‌ മാർച്ച് 20-22 തീയതികളിലാണ് പരീക്ഷ നടന്നതെന്നും എന്നാൽ പേപ്പർ ചോരുകയായിരുന്നുവെന്നും അവർ പറഞ്ഞു. ഞങ്ങൾക്ക് ന്യായമായ പരീക്ഷ വേണം, കാരണം ഇവിടെയുള്ള എല്ലാ വിദ്യാർഥികളും രാവുംപകലും പഠിക്കുന്നു.

പുണെ എം.പി.എസ്.സി. ഉദ്യോഗാർഥികളുടെ കേന്ദ്രമാണെന്നും അവർ പറഞ്ഞു. ഒരു ചോദ്യപേപ്പർ ചോർന്നാൽ, അത് പുരുഷന്മാരിൽനിന്ന് വ്യത്യസ്തമായി പെൺകുട്ടികളെ ബാധിക്കുന്നു, കാരണം സ്ത്രീകൾക്ക് ഒരു സമയപരിധി ഉണ്ട്. അത് നമ്മുടെ മുഴുവൻ കരിയറിനെയും അപകടത്തിലാക്കാം. പുനഃപരീക്ഷയ്ക്കുള്ള തങ്ങളുടെ ആവശ്യത്തെക്കുറിച്ച് രാഹുൽ സംസാരിക്കുമെന്ന് പരിപാടിയിൽ പങ്കെടുത്ത നിരവധി എം.പി.എസ്.സി. ഉദ്യോഗാർഥികൾ പ്രതീക്ഷിച്ചിരുന്നതായും ഷരായു ചോപ്‌ഡെ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...