ആദ്യ മണിക്കൂറില്‍ സംസ്ഥാനത്ത് 7.06 ശതമാനം പോളിങ് രേഖപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കേരളം ആര് ഭരിക്കണമെന്ന് ജനം വിധിയെഴുതുന്ന നിര്‍ണായകമായ നിയമസഭ തെരഞ്ഞെടുപ്പിലെ ആദ്യ മണിക്കൂറില്‍ സംസ്ഥാനത്ത് 7.06 ശതമാനം പോളിങ് രേഖപ്പെടുത്തി. പുരുഷന്‍മാര്‍ – 8.16 %, സ്ത്രീകള്‍ – 6.02%, ട്രാന്‍സ് ജെന്‍ഡര്‍- 1.72% എന്നിങ്ങനെയാണ് വോട്ടിങ് ശതമാനം.

രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ്. 140 മണ്ഡലങ്ങളിലായി 957 സ്ഥാ​നാ​ര്‍​ഥി​ക​ളാണ് ഇക്കുറി ജനവിധി തേടുന്നത്​. 1.32 കോ​ടി പു​രു​ഷ​ന്മാ​രും 1.41 കോ​ടി വ​നി​ത​ക​ളും 290 ട്രാ​ന്‍​സ്​​ജ​ന്‍​ഡ​റും ഉള്‍പ്പടെ 2.74 കോ​ടി (2,74,46,039) വോ​ട്ട​ര്‍​മാ​രാണ്​ ഇക്കുറി വിധിയെഴുതുന്നത്​. 40,771 പോ​ളി​ങ്​ ബൂ​ത്തുകളാണ്​ സംസ്ഥാനത്ത്​ സജ്ജമാക്കിയിരിക്കുന്നത്​. ന​ക്​​സ​ല്‍ ഭീ​ഷ​ണി​യു​ള്ള ഒ​ന്‍പ​ത്​ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ വൈകു​ന്നേ​രം ആ​റി​ന്​ പോളിംഗ് അ​വ​സാ​നി​ക്കും. ക​ര്‍​ശ​ന സു​ര​ക്ഷ​യി​ലാ​ണ്​ ​വോ​ട്ടെ​ടു​പ്പ്​. 59,292 പോ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​​രെ നി​യോ​ഗി​ച്ചു. ഉ​ള്‍​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഡ്രോ​ണ്‍ നി​രീ​ക്ഷ​ണ​വു​മു​ണ്ട്.

കേ​ന്ദ്ര​സേ​ന​ക​ളു​ടെ 140 ക​മ്പ​നി​യും രം​ഗ​ത്തു​ണ്ട്. പ്ര​ശ്​​ന​സാ​ധ്യ​താ ബൂ​ത്തു​ക​ളി​ല്‍ ക​ന​ത്ത സു​ര​ക്ഷ​യു​ണ്ടാ​കും. വെ​ബ്​​കാ​സ്​​റ്റി​ങ്​ അ​ട​ക്കം സം​വി​ധാ​ന​ങ്ങ​ളും ഏ​ര്‍​പ്പെ​ടു​ത്തി. അ​തി​ര്‍​ത്തി​ക​ളി​ല്‍ ക​ര്‍​ശ​ന പ​രി​ശോ​ധ​ന​യു​മു​ണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...