എറണാകുളം: യുഡിഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കോണ്‍ഗ്രസ് വണ്ണപ്പുറം മണ്ഡലം കമ്മിറ്റി തയ്യാറാക്കിയ ഇലക്ഷന്‍ പ്രചരണ ഗാനം തൃക്കാക്കര സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മിറ്റി ഓഫീസില്‍ എറണാകുളം ഡി സിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പ്രകാശനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സജി കണ്ണംമ്പുഴ അദ്ധ്യക്ഷത വഹിച്ചു. കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ.എസ് അശോകന്‍ , ഡോ.എം സി ദിലീപ് കുമാര്‍ , ഐ.കെ രാജു, എം ആര്‍ അഭിലാഷ്, ഷിബു തെക്കുംപുറം, അഡ്വ. ആല്‍ബര്‍ട്ട് ജോസ് എന്നിവര്‍ സംബന്ധിച്ചു.
ഉമ തോമസിന്റെ ഇലക്ഷന്‍ പ്രചരണ ഗാനം പ്രകാശനം ചെയ്തു
RECENT NEWS
Advertisment