വോട്ടെണ്ണല്‍ നീളാനുള്ള സാധ്യത ; തെരഞ്ഞെടുപ്പ് ഫലം വൈകും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വൈകിയേക്കും. വോട്ടെണ്ണല്‍ നീളാനുള്ള സാധ്യത കണക്കിലെടുത്താണ് വിലയിരുത്തല്‍. തപാല്‍ വോട്ടുകള്‍ മാത്രം മൂന്നരലക്ഷത്തോളമാണ് എണ്ണാനുള്ളത്. പോസ്റ്റല്‍ വോട്ട് എണ്ണുന്ന കൗണ്ടിങ് ടേബിളുകള്‍ ഒന്നില്‍നിന്ന് രണ്ടാക്കിയിട്ടുണ്ട്. ഒരു ടേബിളില്‍ 500 വോട്ടാണ് എണ്ണുന്നത്. എന്നാലും തപാല്‍ വോട്ടുകള്‍ എണ്ണിത്തീരാന്‍ സമയമെടുക്കുമെന്നാണ് നിരീക്ഷണം.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ റിസള്‍ട്ട് നല്‍കിയിരുന്ന ട്രെന്‍ഡ് കേരള ഇടയ്ക്കു നിലച്ചുപോകുന്നത് കൊണ്ട് ‘എന്‍കോര്‍’ കൗണ്ടിങ് മാനേജ്‌മെന്റ് സിസ്റ്റമാണ് ഇത്തവണ ഉപയോഗിക്കുന്നത്. കഴിഞ്ഞവര്‍ഷം ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലമറിയാനും എന്‍കോറാണ് ഉപയോഗിച്ചിരുന്നത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍നിന്ന് എന്‍കോറിലേക്ക് വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യും. ഇതിലൂടെ മാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് ഫലം നല്‍കാനാണ് കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്.

എന്നാല്‍ എന്‍കോര്‍ വഴി വിവരങ്ങള്‍ ലഭ്യമാകുന്നതും കുറച്ച്‌ വൈകാനാണ് സാധ്യത. ഓരോ ബൂത്തും എണ്ണിക്കഴിയുമ്പോള്‍ വിവരങ്ങള്‍ ട്രെന്‍ഡില്‍ ഉള്‍പ്പെടുത്തുന്നതായിരുന്നു നേരത്തെ ഉണ്ടായിരുന്ന രീതി. എന്നാല്‍ ഓരോ റൗണ്ട് എണ്ണിത്തീര്‍ത്ത ശേഷം മാത്രമേ എന്‍കോറില്‍ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുകയുള്ളൂ.

കൊവിഡ് പശ്ചാത്തലത്തില്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെയും ഹാളുകളുടെയും സംവിധാനത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. നിയന്ത്രണങ്ങളുടെ ഭാഗമായി ഒരു ഹാളില്‍ എണ്ണിയിരുന്ന 14 മേശകള്‍ ഏഴാക്കി കുറച്ചു. എന്നാല്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെയും ഹാളുകളുടെയും എണ്ണം കൂട്ടി. ഒരു ഹാളില്‍ ഏഴു മേശകള്‍ സജ്ജമാക്കും. ഒരു റൗണ്ടില്‍ത്തന്നെ 21 ബൂത്തുകളുടെ വോട്ടെണ്ണാവുന്ന സംവിധാനമാണ് ഒരുക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...