തലശ്ശേരി: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച് വോട്ടര്‍മാരെ സ്വാധീനിക്കാനായി സി.പി.എമ്മിന്റെ അരി വിതരണം. തിരുവങ്ങാട് – നാല്പതാം വാര്‍ഡില്‍ പൂവളപ്പ് തെരുവ് ഗണപതി ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്താന്‍ ശ്രമിച്ചത്.
വനിത നേതാവിന്റെ നേതൃത്വത്തില്‍ നടത്തിയ അരി – പല വ്യഞ്ജന കിറ്റ് വിതരണം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. തുടര്‍ന്ന് പോലീസ് എത്തി വിതരണത്തിന് വെച്ച കിറ്റുകള്‍ കസ്റ്റഡിയിലെടുത്തു. അരി വിതരണം മാത്രമല്ല സൗജന്യമായി ദേശാഭിമാനിയും വിതരണം വ്യാപകമായി നടത്തി വരുന്നുണ്ടെന്നാണ് ബിജെപി പ്രവര്‍ത്തകരുടെ പരാതി. മുഖ്യമന്ത്രിയുടെ നാടായ തലശ്ശേരിയില്‍ അരിയും ദേശാഭിമാനിയും കൊടുത്തുള്ള വോട്ട് പിടുത്തം സി പി എമ്മിന് കൈവിട്ടു പോകുന്ന പാര്‍ട്ടി വോട്ടുകള്‍ പിടിച്ചു നിര്‍ത്താനുള്ള അവസാന ശ്രമമാണെന്നാണ് ബിജെപി ആരോപണം.