മുഖ്യമന്ത്രിയുടെ നാടായ തലശ്ശേരിയില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സി.പി.എമ്മിന്റെ അരി വിതരണം ; പ്രതിക്ഷേധവുമായി ബി.ജെ.പി

For full experience, Download our mobile application:
Get it on Google Play

തലശ്ശേരി: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച്‌ വോട്ടര്‍മാരെ സ്വാധീനിക്കാനായി സി.പി.എമ്മിന്റെ അരി വിതരണം. തിരുവങ്ങാട് – നാല്പതാം വാര്‍ഡില്‍ പൂവളപ്പ് തെരുവ് ഗണപതി ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്താന്‍ ശ്രമിച്ചത്.

വനിത നേതാവിന്റെ നേതൃത്വത്തില്‍ നടത്തിയ അരി – പല വ്യഞ്ജന കിറ്റ് വിതരണം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. തുടര്‍ന്ന് പോലീസ് എത്തി വിതരണത്തിന് വെച്ച കിറ്റുകള്‍ കസ്റ്റഡിയിലെടുത്തു. അരി വിതരണം മാത്രമല്ല സൗജന്യമായി ദേശാഭിമാനിയും വിതരണം വ്യാപകമായി നടത്തി വരുന്നുണ്ടെന്നാണ് ബിജെപി പ്രവര്‍ത്തകരുടെ പരാതി. മുഖ്യമന്ത്രിയുടെ നാടായ തലശ്ശേരിയില്‍ അരിയും ദേശാഭിമാനിയും കൊടുത്തുള്ള വോട്ട് പിടുത്തം സി പി എമ്മിന് കൈവിട്ടു പോകുന്ന പാര്‍ട്ടി വോട്ടുകള്‍ പിടിച്ചു നിര്‍ത്താനുള്ള അവസാന ശ്രമമാണെന്നാണ് ബിജെപി ആരോപണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...