പുതുപ്പള്ളിയിലെ എല്‍.ഡി.എഫ്​ സ്ഥാനാര്‍ഥി ജെയ്​ക്​​ സി.തോമസിന്​ വേണ്ടി മത ചിഹ്​നങ്ങള്‍ ഉപയോഗിച്ച്‌​ വോട്ട്​ തേടിയതായി പരാതി

For full experience, Download our mobile application:
Get it on Google Play

കോട്ടയം: പുതുപ്പള്ളിയിലെ എല്‍.ഡി.എഫ്​ സ്ഥാനാര്‍ഥി ജെയ്​ക്​​ സി.തോമസിന്​ വേണ്ടി മത ചിഹ്​നങ്ങള്‍ ഉപയോഗിച്ച്‌​ വോട്ട്​ തേടിയതായി പരാതി. മന്നം യുവജന വേദിയാണ്​ ഇതു സംബന്ധിച്ച്‌​ തെരഞ്ഞെടുപ്പ്​ കമ്മീഷന്​ പരാതി നല്‍കിയത്​.

യാക്കോബായ സഭയിലെ മെത്രാപൊലീത്തമാരുടെ ചിത്രങ്ങളോടൊപ്പം ജെയ്​ക്കിന്റെ ചിത്രവും ചേര്‍ത്തുള്ള പോസ്റ്ററുകള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു. ഇത്​ കൂടാതെ ജെയ്​ക്കിന്​ വോട്ടു തേടിക്കൊണ്ടുള്ള വികാരിയുടെ ശബ്​ദ സന്ദേശവും ഇത്തരത്തില്‍ പ്രചരിക്കപ്പെട്ടിരുന്നു. പ്രചാരണത്തിനായി മതത്തെ ഉപയോഗിച്ചുവെന്നും ഇത്​ തെരഞ്ഞെടുപ്പ്​ ചട്ടങ്ങളുടെ ലംഘനമാണെന്നും പരാതിക്കാര്‍ ആരോപിക്കുന്നു.

യാക്കോബായ സഭക്ക്​ സ്വാധീനമുള്ള മണ്ഡലത്തില്‍ ഇത്തവണ അട്ടിമറി വിജയം പ്രതീക്ഷിച്ചാണ്​ മണര്‍കാട്​ ഇടവകാംഗം കൂടിയായ ജെയ്​ക്​​ സി. തോമസിനെ എല്‍.ഡി.എഫ്​ പോരിനിറക്കിയത്​. തദ്ദേശ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയിലെ എട്ടില്‍ ആറു പഞ്ചായത്തുകളിലും വിജയിച്ചതിന്റെ  ആത്മവിശ്വാസത്തിലാണ്​ ഇടതുപക്ഷം ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടത്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....