Thursday, April 18, 2024 1:40 am

തെരഞ്ഞെടുപ്പുകൾ അടുക്കുന്നു ; ‘പ്രതിമ’ രാഷ്ട്രീയം പൊടിതട്ടി രംഗത്തിറങ്ങി ബിജെപി

For full experience, Download our mobile application:
Get it on Google Play

ദില്ലി :  ജി20 ഉച്ചകോടി സംഘാടനവും അതിൽ ഉടനീളം ഇന്ത്യ വഹിച്ച പങ്കും നേതൃപാഠവവും മറ്റു രാജ്യങ്ങൾക്ക് മുന്നിൽ അഭിമാനകരമായ ഒന്നായിരുന്നു. ഇതിനിടയിൽ പട്ടിണിപ്പാവങ്ങളെ പച്ച പടുത ഉപയോഗിച്ച് മറച്ചും വീടുകൾ ഇടിച്ചുനിരത്തിയും മറ്റ് രാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെ യഥാർത്ഥ മുഖം ബിജെപി സർക്കാരിന് മറച്ച് പിടിക്കാനുമായി. ജി20 ഉച്ചകോടി അവസാനിച്ചു. ഇനി വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെ നേരിടാനുള്ള ഒരുക്കത്തിലാണ് ബിജെപി. അതിന് മുന്നോടിയായി 2047 വർഷത്തോടെ ഇന്ത്യയെ വികസിത രാജ്യങ്ങളുടെ പട്ടികയിലേക്ക് ഉയർത്തുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാഗ്ദാനം.

Lok Sabha Elections 2024 - Kerala

ഓരോ തെരഞ്ഞെടുപ്പിലും ബിജെപിയുടേതായി പല തന്ത്രങ്ങൾ ഇറക്കാറുണ്ടെങ്കിലും പതിവ് തന്ത്രമായ ശിൽപ നിർമിതി ഇക്കുറിയും അവർ മറന്നിട്ടില്ല. ഇൻഡോറിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ അകലെ നർമ്മദാ നദിയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ഓംകാരേശ്വറിൽ ആദിശങ്കരാചാര്യരുടെ ഭീമാകാരമായ പ്രതിമ നിർമ്മിക്കാനൊരുങ്ങുകയാണ് ബിജെപി സർക്കാർ. 108 അടി ഉയരത്തിൽ 28 ഏക്കറിലായി നിർമ്മിക്കുന്ന ആദിശങ്കരാചാര്യരുടെ ഭീമാകാരമായ സ്തംഭം രാജ്യത്തിനു സമർപ്പിക്കുന്നതോടെ വിനോദസഞ്ചാരത്തിന് പുതിയ ഒരു നാഴികക്കല്ലായിരിക്കും എന്നതാണ് ബിജെപിയുടെ അവകാശവാദം. ഇതിനായി ചെലവഴിക്കുന്നതാവട്ടെ 2000 കോടി രൂപയും.

സമാനമായ രീതിയിൽ ഏറെ വിവാദമായതും ഏറ്റവും കൊട്ടിഘോഷിച്ചും അനാഛാദനം ചെയ്ത ഒന്നായിരുന്നു സർദാർ വല്ലഭായി പാട്ടേലിന്റെ പ്രതിമ. കോടി കണക്കിന് രൂപ മുതൽ മുടക്കിയായിരുന്നു ഈ പ്രതിമയുടെ നിർമാണവും. 2047 വർഷത്തോടെ ഇന്ത്യ വികസിത രാജ്യങ്ങളുടെ പട്ടികയിൽ ഇടംപിടിക്കുമെന്ന് പറഞ്ഞത് ഇതുപോലുള്ള പ്രതിമ നിർമാണത്തിന്റെ കണക്കുകൾ മാത്രം പരിഗണിച്ചാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. അങ്ങനെയെങ്കിൽ ലോകോത്തര പ്രതിമകൾ ഉണ്ടാക്കി എന്നതിന് കയ്യടി ലഭിക്കുന്നതിന് പകരം പണം ബുദ്ധിപൂർവം ഉപയോഗിക്കാൻ അറിയാത്ത ധൂർത്തൻമാരുടെ കൂട്ടത്തിലാവും ലോകം ഇന്ത്യയുടെ പേരും എഴുതിവെയ്ക്കുക.

വൻകിട കെട്ടിടങ്ങളും ഭീമൻ നിർമിതികളുമെല്ലാം ഒരു രാജ്യത്തിന്റെ വളർച്ചയുടെ അടയാളമാണെന്നതിൽ തർക്കമില്ല. എന്നാൽ അതിലും എത്രയോ മുൻഗണന നൽകേണ്ട ഒന്നാണ് പട്ടിണി നിർമാർജ്ജനവും വീടും കൂരയും ഇല്ലാത്തവരുടെ പുനരധിവാസവും. അതല്ലാതെ വിശക്കുന്നവന് മുന്നിൽ ഭക്ഷണമായും വീടിലാത്തവർക്ക് മുന്നിൽ തണലായും ഈ പ്രതിമകൾ ഒന്നും തന്നെ നേരിട്ട് പ്രത്യക്ഷപ്പെടില്ല എന്ന വസ്തുത ഇനിയെങ്കിലും ഭരിക്കുന്നവർ മനസിലാക്കേണ്ടതുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ദിവസം കഴിയുന്തോറും മുടിയുടെ കട്ടി കുറയുന്നുണ്ടോ? എങ്കിൽ ശ്രദ്ധിക്കേണ്ടത്…

0
ആരോ​ഗ്യകരമായ തലയോട്ടി മുടിയുടെ വളർച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രായമാകുമ്പോൾ തലയോട്ടിയിലും മുടിസംരക്ഷണത്തിലും കൂടുതൽ...

ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 12 വർഷം തടവും പിഴയും ശിക്ഷ

0
മലപ്പുറം: ക്വാർട്ടേഴ്‌സിൽ അതിക്രമിച്ച് കയറി ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 12...

അരീക്കോട് എംഡിഎംഎയുമായി യുവതിയും സുഹൃത്തും പിടിയിൽ

0
മലപ്പുറം: അരീക്കോട് എംഡിഎംഎയുമായി യുവതിയും സുഹൃത്തും പിടിയിൽ. ഊരകം നെല്ലിപറമ്പ് സ്വദേശിനി...

11.46 ലക്ഷം രൂപയുമായി മഹാരാഷ്ട്രാ തീരത്ത് മത്സ്യ ബന്ധനബോട്ട് പിടിയിൽ

0
മുംബൈ: അനധികൃതമായി സൂക്ഷിച്ച 11.46 ലക്ഷം രൂപയുമായി മഹാരാഷ്ട്രാ തീരത്ത് മത്സ്യ...