വൈദ്യുത ചാര്‍ജ്ജ് വര്‍ദ്ധനക്കെതിരെ ജില്ലയൊട്ടാകെ ചൂട്ടുകറ്റകളുമായി കോണ്‍ഗ്രസിന്റെ പ്രതിഷേധമിരമ്പി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജനങ്ങള്‍ക്ക് ഇരുട്ടടിയായി സംസ്ഥാന സര്‍ക്കാരും കെ.എസ്.ഇ.ബി യും വര്‍ദ്ധിപ്പിച്ച വൈദ്യുതി  ചാര്‍ജ്ജ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ  ആഹ്വാന പ്രകാരം ജില്ലയിലെ 32 വൈദ്യുത പറഞ്ഞു. കെ.എസ്.ഇ.ബി ഓഫീസുകള്‍ ഇല്ലാത്ത മണ്ഡലങ്ങളിലെ  പ്രധാന കേന്ദ്രങ്ങളില്‍ ചൂട്ടുകറ്റകളും പന്തങ്ങളും മെഴുകുതിരികളുമായി പ്രതിഷേധ സമരങ്ങള്‍ നടന്നു.

കോവിഡിന്റെ  പേരില്‍ സൗജന്യങ്ങള്‍ നല്‍കിയ സര്‍ക്കാര്‍ അമിതമായ കറന്റ്  ചാര്‍ജ്ജ് വര്‍ദ്ധനവിലൂടെ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന ജനത്തെ പിഴിയുകയാണെന്ന്  റാന്നിയില്‍ കെ.എസ്.ഇ.ബി ഓഫീസിനു മുന്നില്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത  ഡി.സി.സി പ്രസിഡന്റ്  ബാബു ജോര്‍ജ്ജ് ആരോപിച്ചു. അഴിമതിയും സ്വജനപക്ഷപാതവും മുഖമുദ്രയാക്കിയ സര്‍ക്കാര്‍ പ്രവാസി മലയാളികളോടും ക്രൂരത കാട്ടുകയാണ്.  ബി.പി.എല്‍, എ.പി.എല്‍ വിഭാഗക്കാരുടെ വൈദ്യുതി ചാര്‍ജ്ജ് മൂന്ന് മാസത്തേക്ക് ഒഴിവാക്കണമെന്നും ബാബു ജോര്‍ജ്ജ് ആവശ്യപ്പെട്ടു.

മല്ലപ്പള്ളി കെ.എസ്.ഇ.ബി ഓഫീസിനു മുന്നില്‍ പ്രൊഫ. പി.ജെ കുര്യന്‍, അടൂരില്‍ ആന്റോ  ആന്റണി എം.പി, പത്തനംതിട്ടയില്‍ കെ. ശിവദാസന്‍ നായര്‍, കക്കാട് പി. മോഹന്‍രാജ്, അയിരൂരില്‍ മാലേത്ത് സരളാദേവി, മണിപ്പുഴയില്‍ പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, കൈപ്പട്ടൂരില്‍ അഡ്വ. വെട്ടൂര്‍ ജ്യോതി പ്രസാദ്, കുമ്പഴയില്‍ അഡ്വ. എ.സുരേഷ് കുമാര്‍, കോന്നിയില്‍ സാമുവല്‍ കിഴക്കുപുറം, കുളനടയില്‍ ജി. രഘുനാഥ്, ഓമല്ലൂരില്‍ അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍, വകയാറില്‍ റോബിന്‍ പീറ്റര്‍, പെരുനാട്ടില്‍ അഹമ്മദ് ഷാ, കലഞ്ഞൂരില്‍ റജി പൂവത്തൂര്‍, റാന്നി സൗത്തില്‍ ലിജു ജോര്‍ജ്ജ്, വെച്ചൂച്ചിറയില്‍ റ്റി.കെ സാജു, കടപ്രയില്‍ ജേക്കബ് പി. ചെറിയാന്‍ എന്നിവരും വിവിധ കേന്ദ്രങ്ങളില്‍ സജി കൊട്ടയ്ക്കാട്, കാട്ടൂര്‍ അബ്ദുള്‍ സലാം, റജി തോമസ്, സതീഷ് ചാത്തങ്കരി, അഡ്വ. വി.ആര്‍ സോജി, ബിജിലി ജോസഫ് എന്നിവരും ഉദ്ഘാടനം നിര്‍വ്വഹിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം : ഉത്തരവിറങ്ങി

0
ന്യൂഡൽഹി : പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം അനുവദിച്ച് ഉത്തരവായി. കഴിഞ്ഞ...

പൊയ്ത്തുംകടവിൽ ഫാത്തിമത്ത് റിസ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

0
കണ്ണൂർ: കണ്ണൂർ പൊയ്ത്തുംകടവിൽ ഫാത്തിമത്ത് റിസ (20) ആത്മഹത്യ ചെയ്ത സംഭവത്തില്‍...

യുവാക്കളുമായി സംവാദം : മോഹൻ ഭാഗവതിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു ; അഭിജീത്...

0
മുംബൈ : യുവാക്കളുമായി സംവദിക്കാനുള്ള ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവതിന്റെ തീരുമാനത്തെ...

ഇന്‍ഷുറന്‍സ് എടുക്കാത്ത വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കരുത് : സുപ്രീംകോടതി

0
ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ് എടുക്കാത്ത വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കരുതെന്ന് സുപ്രീംകോടതി. പൈലറ്റ് പ്രൊജക്ടായി...