കോന്നി : കോവിഡ് കെടുതിയില്‍പെട്ട് ജീവനോപാധിക്കു പോലും വഴിയില്ലാതെ കഴിയുന്ന ജനങ്ങള്‍ളുടെ മേല്‍ ലോക്‌ഡൗണിന്റെ മറവില്‍ അന്യായമായ വൈദ്യുതി ചാര്‍ജ് അടിച്ചേല്‍പ്പിച്ച് കേരള സര്‍ക്കാന്‍ കൊള്ള നടത്തുകയാണെന്ന് എസ്.ടി.യു ജില്ലാ പ്രസിഡന്റ് അഡ്വ. മുഹമ്മദ് അന്‍സാരി പറഞ്ഞു.
വൈദ്യുതി ഉപഭോഗത്തിന്റെ മാസ നിരക്ക് കണക്കാക്കുന്നതില്‍ കെ.എസ്.ഇ.ബിക്കു സംഭവിച്ച ഗുരുതര വീഴ്‌ച കാരണമാണ് ഉയര്‍ന്ന ബില്ലുകള്‍ വരുന്നതെന്നും അദ്ദേഹം ആരോപിച്ചു. കോന്നി കെ.എസ്.ഇ.ബി ഓഫീസിനു മുമ്പില്‍ മുസ്ലീം ലീഗ് മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം ജനറല്‍ സെക്രട്ടറി അലി മുളന്തറ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അബ്ദുല്‍ മുത്തലിബ്, ഷാനവാസ് അലിയാര്‍, രാജന്‍ റാവുത്തര്‍, സുധീര്‍ എച്ച്, എം. യൂസഫ് , റിയാസ് മേപ്രത്ത്, ബഷീര്‍ കാസിം, ഷെഫീക്ക്, ഷാഫി തുടങ്ങിയവര്‍ പങ്കെടുത്തു.