വൈദ്യുതി ചാര്‍ജ്ജ്‌ വര്‍ദ്ധനക്കെതിരെ കോന്നിയില്‍ മുസ്ലീംലീഗ്‌ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

കോന്നി : കോവിഡ്‌ കെടുതിയില്‍പെട്ട്‌ ജീവനോപാധിക്കു പോലും വഴിയില്ലാതെ കഴിയുന്ന ജനങ്ങള്‍ളുടെ മേല്‍ ലോക്‌ഡൗണിന്റെ മറവില്‍ അന്യായമായ വൈദ്യുതി ചാര്‍ജ്‌ അടിച്ചേല്‍പ്പിച്ച് കേരള സര്‍ക്കാന്‍ കൊള്ള നടത്തുകയാണെന്ന്‌ എസ്‌.ടി.യു ജില്ലാ പ്രസിഡന്റ്‌ അഡ്വ. മുഹമ്മദ്‌ അന്‍സാരി പറഞ്ഞു.

വൈദ്യുതി ഉപഭോഗത്തിന്റെ മാസ നിരക്ക്‌ കണക്കാക്കുന്നതില്‍ കെ.എസ്‌.ഇ.ബിക്കു സംഭവിച്ച ഗുരുതര വീഴ്‌ച കാരണമാണ്‌ ഉയര്‍ന്ന ബില്ലുകള്‍ വരുന്നതെന്നും അദ്ദേഹം ആരോപിച്ചു. കോന്നി കെ.എസ്‌.ഇ.ബി ഓഫീസിനു മുമ്പില്‍ മുസ്ലീം ലീഗ്‌ മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം ജനറല്‍ സെക്രട്ടറി അലി മുളന്തറ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അബ്ദുല്‍ മുത്തലിബ്‌, ഷാനവാസ്‌ അലിയാര്‍, രാജന്‍ റാവുത്തര്‍, സുധീര്‍ എച്ച്‌, എം. യൂസഫ്‌ , റിയാസ്‌ മേപ്രത്ത്‌, ബഷീര്‍ കാസിം, ഷെഫീക്ക്‌, ഷാഫി തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...