വിദ്യാര്‍ഥിക്ക് വെളിച്ചവും ഫോണുമെത്തിച്ച് വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പഠനത്തിന് വൈദ്യുതിയും ഫോണുമില്ലാതെ പ്രയാസപ്പെട്ട വിദ്യാർഥിയുടെ വീട്ടിലേക്ക് വൈദ്യുതിയും സ്മാർട്ട്ഫോണും ലഭ്യമാക്കി കെ.എസ്.ഇ.ബി.യും ജീവനക്കാരുടെ സംഘടന. ജയ്ഹിന്ദ് സ്ട്രീറ്റ് ഇന്ദിര കോളനിയിലെ ഒരു വീട്ടിലേക്കാണ് ബിഗ്ബസാർ വൈദ്യുതി സെക്ഷൻ അസിസ്റ്റന്റ്
എൻജിനിയർ നിത്യ മുൻകൈയെടുത്ത് വൈദ്യുതിയെത്തിച്ചത്.

വിദ്യാർഥിക്ക് പഠിക്കാനാവശ്യമായ സ്മാർട്ട്ഫോൺ കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷനും നല്‍കി. വീടിന്റെ വൈദ്യുതീകരണ ജോലി കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐ.എൻ.ടി.യു.സി.) സൗജന്യമായി ചെയ്തു. വൈദ്യുതി കണക്ഷന്റെ സ്വിച്ച്ഓൺ മുനിസിപ്പൽ കൗൺസിലർ പി.എസ്. വിബിൻ നിർവഹിച്ചു.

അസിസ്റ്റന്റ് എൻജിനിയർ പി.എം. നിത്യ, കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി.ടി. സുരേഷ്, കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി ഷമീം നാട്യമംഗലം, ബിഗ്ബസാർ സ്കൂൾ പ്രധാനാധ്യാപിക ലേഖ ഗോവിന്ദൻ തുടങ്ങിയവർ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീ പദ്ധതി നടത്തിപ്പ് ; മന്ത്രിസഭാ ഉപസമിതിയുടെ അവസാന യോഗം ഇന്ന്

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് മന്ത്രിസഭാ ഉപസമിതിയുടെ അവസാന...

നിർണായക മാറ്റം ; ചന്ദ്രകുമാർ ബോസ് തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ചു

0
കൊൽക്കത്ത : പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ വീണ്ടും നിർണായക മാറ്റം. നേതാജി...

സ്വര്‍ണവിലയില്‍ നേരിയ കുറവ്

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഗ്രാമിന് 20 രൂപയുടെ കുറവാണ്...

പാറശാല മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം ; വയോധികൻ പിടിയിൽ

0
തിരുവനന്തപുരം: പാറശാല - പരശുവയ്ക്കല്‍ മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം. ക്ഷേത്രമതില്‍...