സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ; രാത്രി പത്തിന് ശേഷം ഉപയോഗം കൂടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമായി. വൈദ്യുതി ആവശ്യകതയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 15 ശതമാനമാണ് വർധന. കഴിഞ്ഞ വർഷം 5024 മെഗാവാട്ട് ആയിരുന്നു ശരാശരി ആവശ്യകത. ഇത്തവണ അത് 5854 മെഗാവാട്ടായി വർധിച്ചു. മൂന്ന് മുതൽ അഞ്ച് വരെ വർധന പ്രതീക്ഷിച്ചായിരുന്നു വൈദ്യുതി വകുപ്പ് മുൻകരുതൽ സ്വീകരിച്ചത്. എന്നാൽ 15 ശതമാനം വർധനയെന്ന കണക്ക് വൈദ്യുതി വകുപ്പിന് വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. രാത്രി പത്ത് മണിക്ക് ശേഷമാണ് വൈദ്യുതി ഉപയോഗത്തിൽ ക്രമാതീതമായി വർധന ഉണ്ടായിരിക്കുന്നത്. പത്ത് മണിക്ക് ശേഷമുള്ള വൈദ്യുതി വാങ്ങുന്നതിനും വൈദ്യുതി ബോർഡ് വൻ വിലയാണ് നൽകിക്കൊണ്ടിരിക്കുന്നത്.

വൈദ്യുതി നിരക്കും പെനാൽറ്റിയും ചേർത്ത് യൂണിറ്റിന് 20 രൂപ നൽകിയാണ് സംസ്ഥാന വൈദ്യുതി ബോർഡ് പത്ത് മണിക്ക് ശേഷമുള്ള ഉപയോഗത്തിനായി വൈദ്യുതി വാങ്ങുന്നത്. 10 രൂപ വൈദ്യുതി നിരക്കും 10 രൂപ പെനാൽറ്റിയും ആയി ബോർഡ് നിലവിൽ നൽകുന്നുണ്ട്. പരിധിയിൽ കൂടുതൽ വൈദ്യുതി വാങ്ങേണ്ടി വന്നതോടെയാണ് പിഴ തുകയും വകുപ്പ് അടക്കേണ്ട സാഹചര്യം ഉണ്ടായത്.വൈദ്യുതി ഉപയോഗം ക്രമാധിധമായി കൂടിയതോടെ വലിയ പ്രതിസന്ധിയിലേക്കാണ് സംസ്ഥാനവും വൈദ്യുതി വകുപ്പും എത്തിയിരിക്കുന്നത്. വേനൽ കനത്തത്തോടെയാണ് സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുതിച്ചുയർന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഹന മോഡിഫിക്കേഷൻ ; സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാൻ എംവിഡി ; 17,000 നിർദേശങ്ങൾ ഉൾപ്പെടുത്തും

0
തിരുവനന്തപുരം: സംസ്ഥാനത്തെ വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് സെപ്റ്റംബറില്‍...

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി....

ഓപ്പറേഷൻ തൂഫാനിൽ ആരും രാഷ്‌ട്രീയം കലർത്തരുതെന്ന് ആഭ്യന്തര മന്ത്രി

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാനിൽ ആരും രാഷ്‌ട്രീയം കലർത്തരുതെന്ന് ആഭ്യന്തര മന്ത്രി രമേശ്...

പിഎംഎവൈ പദ്ധതിയിൽ ഒപ്പുവെച്ചത് കേന്ദ്രഫണ്ട് 450 കോടി ഉറപ്പാക്കാൻ ; സർക്കാറിന്റെ വിശദീകരണം

0
തിരുവനന്തപുരം: കേന്ദ്രത്തിൽ നിന്നുള്ള 450 കോടി ഉറപ്പാക്കാനാണ് പിഎംഎവൈ പദ്ധതിയിൽ ഒപ്പുവെച്ചതെന്ന്...