Tuesday, May 6, 2025 10:54 am

വൈദ്യുതി നിരക്ക് വര്‍ധന സര്‍ക്കാരും റഗുലേറ്റി കമ്മീഷനും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗം : എംഎം ഹസന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :സര്‍ക്കാരും വൈദ്യുതി റഗുലേറ്റി കമ്മീഷനും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച നടപടിയെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ പറഞ്ഞു. വൈദ്യുതി ബോര്‍ഡില്‍ നടക്കുന്ന അഴിമതിയും കെടുകാര്യസ്ഥതയും കാരണമാണ് വലിയ സാമ്പത്തിക ബാധ്യതയുണ്ടായത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഒരു യൂണിറ്റിന് 4.29 രൂപയ്ക്ക് 25 വര്‍ഷത്തേക്ക് ഉണ്ടാക്കിയ കരാര്‍ എല്‍ഡിഎഫ് സര്‍ക്കാരാണ് റദ്ദാക്കിയത്. അതിന് ശേഷം ഉയര്‍ന്ന തുകയ്ക്ക് വൈദ്യുതി വാങ്ങാനുള്ള കരാര്‍ ഉണ്ടാക്കി. ഇതുവഴി അധിക ധനനഷ്ടം ബോര്‍ഡിനുണ്ടായി. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 8 വര്‍ഷം കൊണ്ട് അഞ്ചു തവണയാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചത്. സര്‍ക്കാരിന്റെ താല്‍പ്പര്യം തിരിച്ചറിഞ്ഞാണ് വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ നിരക്ക് ഉയര്‍ത്താന്‍ അനുമതി നല്‍കുന്നത്. കമ്മീഷനിലെ ഭൂരിഭാഗം അംഗങ്ങളും ഇടതു അനുകൂലികളായ അംഗങ്ങളാണെന്ന് എംഎം ഹസന്‍ പറഞ്ഞു.

വൈദ്യുതി റഗുലേറ്ററി പ്രവര്‍ത്തിക്കുന്നത് സര്‍ക്കാരിനും അഴിമതി നടത്താന്‍ വഴിയൊരുക്കുന്ന കമ്മീഷനായിട്ടാണ്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കുറഞ്ഞ നിരക്കില്‍ വൈദ്യുതിപുറത്ത് നിന്ന് വാങ്ങിയിട്ട് ശേഷം യൂണിറ്റിന് 20 പൈസ കുറച്ച് ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്തു. എന്നിട്ട് പോലും അന്ന് ബോര്‍ഡ് ലഭാത്തില്‍ പ്രവര്‍ത്തിച്ചു.ബോര്‍ഡിനെ ലാഭത്തിലെത്തിക്കാന്‍ കൂടെ നിന്ന ജീവനക്കാര്‍ക്ക് 500 രൂപ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ച കാര്യവും എല്‍ഡിഎഫ് സര്‍ക്കാര്‍ മറക്കരുത്. ഇന്ന് ബോര്‍ഡിന്റെ കടബാധ്യത 45000 കോടിയാണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരം ഒഴിയുമ്പോള്‍ 1000 കോടി മാത്രമായിരുന്നിത്. മൂഴിയാറില്‍ 50 മെഗാവാട്ടിന്റെ ജലവൈദ്യുതിനിലയത്തില്‍ നിസ്സാര സാങ്കേതിക തകരാറിനെ തുടര്‍ന്ന് വൈദ്യുതോല്‍പ്പാദനം മുടങ്ങിയത് മൂന്ന് കൊല്ലമാണ്. അത് ഇക്കഴിഞ്ഞ ഇടയ്ക്കാണ് അതിന്റെ കാരണം കണ്ടെത്തി പരിഹരിച്ചത്. ബോര്‍ഡിന്റെ കെടുകാര്യസ്ഥതയും അനാസ്ഥയും കാരണം സംസ്ഥാനത്തിനകത്ത് ഉത്പാദിപ്പിക്കേണ്ടി വൈദ്യുതിയാണ് പാഴായിപ്പോയത്. അമിത വിലക്കയറ്റം കൊണ്ട് ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്കും ആത്മഹത്യയുടെ വക്കിലെത്തിയ കര്‍ഷകര്‍ക്കും ചെറുകിട വ്യവസായികള്‍ക്കും കിട്ടിയ ഇരുട്ടടിയാണ് നിരക്ക് വര്‍ധന അത് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി യുഡിഎഫ് പ്രവര്‍ത്തകര്‍ തെരുവിലേക്ക് ഇറങ്ങുമെന്നും എംഎം ഹസന്‍ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കോളനി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ സ്‌കിൽ ഡിവലപ്മെന്റ് സെന്റർ ആരംഭിക്കുന്നു

0
വെച്ചൂച്ചിറ : കോളനി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ സ്‌കിൽ ഡിവലപ്മെന്റ്...

കാലിഫോര്‍ണിയയില്‍ കുടിയേറ്റക്കാരുടെ ബോട്ട് മറിഞ്ഞ് അപകടം ; രണ്ട് ഇന്ത്യക്കാരായ കുട്ടികളെ കാണാതായി, മൂന്ന്...

0
സാന്‍ഡിയാഗോ : കാലിഫോര്‍ണിയയിലെ സാന്‍ഡിയാഗോയില്‍ കുടിയേറ്റക്കാരക്കാരുമായി പോവുകയായിരുന്ന ബോട്ട് മറിഞ്ഞ് മൂന്ന്...

പൈപ്പുലൈനുകൾ തകരാറില്‍ ; പ്രമാടം ശുദ്ധജലപദ്ധതി കുടിവെള്ളം മുടങ്ങി

0
പ്രമാടം : കഴിഞ്ഞ ബുധനാഴ്ച ഉണ്ടായ കാറ്റിലും മഴയിലും പ്രമാടം...

ആലപ്പുഴയിൽ ബി.ജെ.പി നയിക്കുന്ന വികസിതയാത്ര ഉദ്ഘാടനം ചെയ്തു

0
ചെങ്ങന്നൂർ : ബി.ജെ.പി നയിക്കുന്ന വികസിതയാത്ര ആലപ്പുഴയിൽ ആലപ്പുഴ സൗത്ത് ജില്ലാപ്രസിഡന്റ്...