തിരുവനന്തപുരം: കനത്ത ചൂടില്‍ സര്‍വ റെക്കോര്‍ഡും ഭേദിച്ച് കേരളത്തിലെ വൈദ്യുതി ഉപയോഗം. ഇന്നലത്തെ മൊത്ത വൈദ്യുതി ഉപയോഗം 116.11 ദശലക്ഷം യൂണിറ്റാണ്. വൈകുന്നേരത്തെ വൈദ്യുതി ആവശ്യകതയും 6013 മെഗാവാട്ടിലെത്തി. ഇടുക്കി, വയനാട് ജില്ലകളൊഴികെ മറ്റ് 12 ജില്ലകളിലും ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുകയാണ്.വിയര്‍ത്തൊലിക്കുന്ന ജനം എസിയെ കൂടുതല്‍ ആശ്രയിക്കുകയാണ്. എല്‍പിജി പ്രതിസന്ധിയെ തുടര്‍ന്നുള്ള ഇന്‍ഡക്ഷന്‍ അടുപ്പിന്‍റെ ഉപയോഗവും കൂടി. ഇതെല്ലാം വൈദ്യുതി ഉപയോഗം പ്രവചനാതീതമാക്കി. 2024 മെയ് 3ന് രേഖപ്പെടുത്തിയ 115.94 ദശലക്ഷം യൂണിറ്റായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ് ഉപയോഗം. അതാണ് ഇന്നലെ 116.11 ദശലക്ഷം യൂണിറ്റിലെത്തിയത്. വൈകുന്നേരത്തെ റെക്കോർഡ് വൈദ്യുതി ആവശ്യകത വിഷുവിന്‍റെ തലേ ദിവസത്തെ 6012 മെഗാവാട്ടായിരുന്നു. അത് ഇന്നലെ 6013 മെഗാവാട്ടായി. വൈകുന്നരേത്തെ വൈദ്യുതി ആവശ്യകത 6300 മെഗവാട്ട് വരെ കെഎസ്ഇബിയുടെ സംവിധാനങ്ങള്‍ക്ക് താങ്ങാനാവും. അത് കഴിഞ്ഞാല്‍ പ്രശ്നമാണ്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]





























