സംസ്ഥാനത്തെ എല്ലാ ആദിവാസി ഊരുകളിലെ വീടുകളിലും വൈദ്യുതി എത്തിക്കും : മന്ത്രി കെ കൃഷ്ണന്‍കുട്ടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാനത്തെ എല്ലാ ആദിവാസി ഊരുകളിലെ വീടുകളിലും ഈ സാമ്പത്തിക വര്‍ഷത്തില്‍ വൈദ്യുതി എത്തിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. അടൂര്‍, ഏനാത്ത് 110 കെവി സബ്‌സ്റ്റേഷനുകളുടെ പ്രവര്‍ത്തനോദ്ഘാടനം ഏനാത്ത് സെന്റ് കുര്യാകോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. രാജ്യത്ത് ആദ്യമായി സമ്പൂര്‍ണ്ണ വൈദ്യുതീകരണം 2017 ല്‍ പൂര്‍ത്തിയാക്കാന്‍ കേരളത്തിന് കഴിഞ്ഞു. ഇതിന്റെ തുടര്‍ച്ചയായാണ് സംസ്ഥാനത്തെ വനാന്തരങ്ങളിലെ ആദിവാസി ഊരുകളില്‍ വൈദ്യുതിയെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. കൂടാതെ പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ ഉള്‍പ്പെടുന്ന കോളനികളില്‍ താമസിക്കുന്നവര്‍ക്കായി ഒരു ഹരിതോര്‍ജ്ജ വരുമാന പദ്ധതിയും ലക്ഷ്യമിടുന്നുണ്ട്. സംസ്ഥാനത്ത് ഏഴര വര്‍ഷംകൊണ്ട് 98 സബ്സ്റ്റേഷനുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. പള്ളിവാസല്‍ ജലവൈദ്യുതിപദ്ധതിയുള്‍പ്പടെ 211മെഗാ വാട്ട് ശേഷിയുള്ള ജല വൈദ്യുതി പദ്ധതികളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണെന്നും ജില്ലയില്‍ മണ്ഡലമകരവിളക്ക് കാലത്ത് ശബരിമലയില്‍ തടസം നേരിടാത്ത രീതിയില്‍ വൈദ്യുതി നല്‍കാന്‍ കഴിഞ്ഞത് അഭിമാനകരമായ കാര്യമാണെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ഡപ്യൂട്ടി സ്പീക്കര്‍ ഉന്നയിച്ച ഭരണാനുമതി ലഭിച്ച പന്തളം, പള്ളിക്കല്‍, പറന്തല്‍ എന്നീ മൂന്ന് സബ്‌സ്റ്റേഷനുകളുടെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് വൈദ്യുത മേഖലയില്‍ വിപ്ലകരമായ മാറ്റങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പ്രസരണശേഷി കൂട്ടാന്‍ കൂടുതല്‍ സബ്‌സ്റ്റേഷനുകള്‍ ആവശ്യമാണ്. എല്ലാവര്‍ക്കും വൈദ്യുതി കണക്ഷന്‍ എത്തിച്ചു കൊടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. വൈദ്യുത ഉല്‍പാദനരംഗത്ത് സംസ്ഥാനം വികസന വീഥിയിലാണെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. കെ.എസ്.ഇ.ബി ലിമിറ്റഡ് അടൂര്‍, ഏനാത്ത് വിഭാഗത്തിനുകീഴിലുള്ള 66 കെ വി സബ്‌സ്റ്റേഷനുകളായ അടൂര്‍, ഏനാത്ത് എന്നിവയാണ് 110 കെ വി നിലവാരത്തിലേക്ക് ഉയര്‍ത്തിയത്. ഏനാത്ത് സെന്റ് കുര്യാകോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കെഎസ്ഇബി ട്രാന്‍സ്മിഷന്‍ സിസ്റ്റം ഓപ്പറേഷന്‍ ആന്‍ഡ് പ്ലാനിങ് ഡയറക്ടര്‍ സജീവ് പൗലോസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

15 കോടി 45 ലക്ഷം രൂപ മുതല്‍മുടക്കില്‍ പൂര്‍ത്തിയാക്കിയ പദ്ധതികള്‍ സമീപപ്രദേശങ്ങളിലെ വര്‍ദ്ധിച്ചു വരുന്ന വൈദ്യുതി ആവശ്യകത നിറവേറ്റാന്‍ പര്യാപ്തമാണ്. അടൂര്‍ സബ്‌സ്റ്റേഷന്റെ പരിധിയില്‍ വരുന്ന അടൂര്‍ മുനിസിപ്പാലിറ്റി, ഏഴംകുളം, പന്തളം തെക്കേക്കര, കൊടുമണ്‍, പള്ളിക്കല്‍, ഏനാദിമംഗലം എന്നീ പഞ്ചായത്തുകളും ഏനാത്ത് സബ്‌സ്റ്റേഷന്റെ പരിധിയില്‍ വരുന്ന ഏറത്ത്, കടമ്പനാട്, പട്ടാഴി പട്ടാഴി വടക്കേക്കര, കുളക്കട, തലവൂര്‍, ഏഴംകുളം തുടങ്ങിയ ഗ്രാമപഞ്ചായത്തുകളും ഈ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ തുളസീധരന്‍പിള്ള, അടൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ രാജി ചെറിയാന്‍, ജില്ലാ പഞ്ചായത്തഗം സി കൃഷ്ണകുമാര്‍, ഏഴംകുളം പഞ്ചായത്ത് പ്രസിഡന്റ് വിഎസ് ആശ, വൈസ് പ്രസിഡന്റ് അഡ്വ. ആര്‍ ജയന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ അഡ്വ. എ താജുദ്ധീന്‍, രാധാമണി ഹരികുമാര്‍, കെഎസ്ഇബി ലിമിറ്റഡ് ചെയര്‍മാന്‍ ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, ത്രിതല പഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...