കൊട്ടിയൂര്‍: പന്നിയാംമലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഗൃഹനാഥന് പരുക്കേറ്റു . മേപ്പനാം തോട്ടത്തില്‍ ആഗസ്തി(കുട്ടി-63)ക്കാണ് പരുക്കേറ്റത് . വയറില്‍ സാരമായി പരുക്കേറ്റ ഇദ്ദേഹത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . ഞായറാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം.
രണ്ടുമാസം മുമ്പ് കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ വേലിക്കകത്ത് മാത്യുവിന്റെ വീടിന് സമീപം രാത്രിയോടെ കാട്ടാനകൂട്ടത്തെ കണ്ടെതിനെ തുടര്‍ന്ന് നാട്ടുകാര്‍ വനം വകുപ്പില്‍ വിവരമറിയിച്ചിരുന്നു. തുടര്‍ന്ന് വനംവകുപ്പും നാട്ടുകാരും ചേര്‍ന്ന് ആനയെ തുരത്തി. എങ്കിലും കാട്ടാന ജനവാസമേഖലയില്‍ തന്നെ തമ്പടിക്കുകയാണ് . മേഖലയില്‍ വ്യാപക കൃഷിനാശമാണ് കാട്ടാനകള്‍ വരുത്തിവെക്കുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു .