ഇനിമുതല്‍ കാത്തിരിക്കേണ്ട – പുഷ്പഗിരി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പ്രയോറിറ്റി ഒ. പി. ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: പുഷ്പഗിരി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ എത്തുന്ന രോഗികളുടെ സമയ ലാഭം ലക്ഷ്യം വെച്ച് തുടങ്ങിയ പ്രയോറിറ്റി ഒ.പി. എന്ന പ്രത്യേക വിഭാഗത്തിന്റെ ഉത്ഘാടനം തിരുവല്ല ഡി. വൈ. എസ്. പി. ഉമേഷ് കുമാർ ജെ നിര്‍വ്വഹിച്ചു. തൊഴിൽ മേഖലയിൽ സമയ ദൗർലഭ്യം അനുഭവിക്കുന്നവർക്ക് ഈ സേവനം വളരെ ആശ്വാസവും സൗകര്യപ്രദവുമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രയോറിറ്റി ഒ. പി. ലോഞ്ച് കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ്‌ എൻ. എം. രാജു നെടുംപറമ്പിൽ നാട മുറിച്ചു ഉദ്‌ഘാടനം ചെയ്തു.

പുഷ്പഗിരി മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ സി. ഇ. ഒ. ഫാ. ജോസ് കല്ലുമാലിക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തില്‍ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ഫാ. തോമസ് പരിയാരത്ത് പ്രയോറിറ്റി ഒ. പി.യുടെ സേവനങ്ങളെപ്പറ്റി വിശദീകരിച്ചു. ട്രാവൻകൂർ കെമിക്കൽസ് ഡയറക്ടർ  എബ്രഹാം അലക്സ് ആദ്യ പ്രയോറിറ്റി കൂപ്പൺ പുഷ്പഗിരി ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. പി. ടി. തോമസിൽ നിന്നും ഏറ്റുവാങ്ങി. തിരുവല്ല മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ്‌ എം. സലിം, പുഷ്പഗിരി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. റ്റി. പി. തങ്കപ്പൻ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എബ്രഹാം വർഗീസ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ മാനേജർ വിജയകുമാർ എന്നിവര്‍ പ്രസംഗിച്ചു.

സമയ ലാഭത്തിനു പുറമേ ടോക്കൺ എടുക്കേണ്ടെന്ന പ്രത്യേകതയും  ഈ ഒ.പി കൌണ്ടറിനുണ്ട്.  ക്യൂ നിൽക്കേണ്ട ആവശ്യമില്ല,  മുൻഗണനാ ക്രമത്തിൽ ഡോക്ടറെ കാണാനുള്ള അവസരം, ലാബ്, റേഡിയോളജി, ഫാർമസി എന്നിവിടങ്ങളിൽ മുൻഗണന, പ്രത്യേകം സജ്ജമാക്കിയ വിശ്രമ സ്ഥലം, പ്രത്യേക പാർക്കിങ് സൗകര്യം, ഹോസ്പിറ്റൽ എക്സിക്യുട്ടീവിന്റെ പ്രത്യേക സഹായം എന്നിവയും പ്രയോറിറ്റി ഒ. പി യുടെ പ്രത്യേകതയാണ്. ഫോൺ: 94470 14750

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...